മികച്ച പരിശീലനവും ജോലിയും സൗജന്യവിമാന ടിക്കറ്റും ഓഫര്‍ ചെയ്ത് നോര്‍ക്ക; എന്നിട്ടും കുവൈറ്റിലേക്ക് ജോലിക്ക് പോകാന്‍ ആളില്ല

Kuwait,Pravasam,Kerala,Norka

തിരുവനന്തപുരം: സൗജന്യമായി കുവൈറ്റിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്തിട്ടും നോര്‍ക്ക പദ്ധതിയില്‍ ചേരാന്‍ ആളുകള്‍ കുറവ്. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നോര്‍ക്ക പദ്ധതിക്കാണ് ഈ ദുര്‍ഗതി. പരിശീലനവും വിമാനടിക്കറ്റും എല്ലാം സൗജന്യമായി നല്‍കുന്ന പദ്ധതിയോട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ്. ഗാര്‍ഹിക ജോലിക്ക് കുവൈറ്റിലേക്ക് വേണ്ടത് 500 സ്ത്രീകളെയാണ്. പക്ഷെ രജിസ്റ്റര്‍ ചെയ്തത്, 300പേര്‍ മാത്രം.

വീട്ടുജോലിക്ക് ഗള്‍ഫ് നാടുകളില്‍ പോയി ചതില്‍പെട്ട നിരവധി പേരുടെ കഥകളാണ് ഇത്തരമൊരു സംരംഭത്തിന് നോര്‍ക്കെയെ പ്രേരിപ്പിച്ചത്. 25000 രൂപ മാസശമ്പളത്തില്‍ രണ്ട് വര്‍ഷത്തേയ്ക്കാണ് കുവൈറ്റില്‍ ജോലി.

പരിശീലനവും കുവൈറ്റിലേക്ക് പോകാനും മടങ്ങാനുമുള്ള വിമാനടിക്കറ്റും സൗജന്യം. ഒരു മാസം മുന്‍പ് ആറ് ലക്ഷം രൂപ മുടക്കി വിശദമായി പത്രപരസ്യവും നല്‍കിയിട്ടും 200 പേരുടെ കുറവ്. കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണ ഏജന്‍സിയായ അല്‍ദൂറയുമായാണ് കരാര്‍. ആദ്യ 16 പേരുടെ പരിശീലനം പൂര്‍ത്തിയായി. ഇവര്‍ ഈ മാസം അവസാനം കുവൈറ്റിലേക്ക് തിരിക്കും.

കരാര്‍ അനുസരിച്ച് 6 മാസത്തിനകം ബാക്കി 200 പേരുടെ റിക്രൂട്ടമെന്റ് കൂടി പൂര്‍ത്തിയാക്കണം. കുടുബശ്രീ വഴി ഇനി ശ്രമിക്കാനാണ് നോര്‍ക്ക ആലോചിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)