ഷോര്‍ട്ട്‌സും വള്ളിച്ചെരുപ്പും ധരിച്ച് പുറത്തിറങ്ങരുതെന്ന് ഹോസ്റ്റല്‍! വിചിത്ര നിയമങ്ങളുമായി സര്‍ക്കുലര്‍ ഇറക്കി കോളേജും; രണ്ടിനുമിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍

No Shorts,Slippers Outside Room,Aligarh University ,Advisory To Men

ന്യൂഡല്‍ഹി: ഷോര്‍ട്ട്, വള്ളിചെരുപ്പ് തുടങ്ങിയവ ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശവുമായി അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റി നടത്തുന്ന പരിപാടികള്‍ക്ക് ആണ്‍കുട്ടികള്‍ കറുത്ത ഷെര്‍വാണിയോ അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനും അധികൃതരുടെ വിചിത്രമായ ആവശ്യം.

മാന്യമായി വസ്ത്രം ധരിച്ച് മാത്രം പുറത്തിറങ്ങിയാല്‍ മതിയാകും എന്നാണ് ഹോസ്റ്റലിലെ നിര്‍ദേശം. കോളേജില്‍ പാലിക്കേണ്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലിസ്റ്റും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. സീനിയറായ ഒരു വിദ്യാര്‍ത്ഥിയും ജൂനിയറായ മറ്റൊരു വിദ്യാര്‍ത്ഥിയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയാണെങ്കില്‍ സീനയര്‍ പണം കൊടുക്കണം.

മറ്റൊരു മുറിയിലേക്ക് കയറുന്നതിന് മുമ്പ് വാതില്‍ തട്ടി അനുവാദം വാങ്ങണം. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കണം തുടങ്ങി ഒട്ടേറെ നിയമങ്ങളാണ് ലിസ്റ്റിലുള്ളത്. കര്‍ശന നിയമങ്ങളുള്ള സര്‍ ഷാ സുലൈമാന്‍ ഹാളാണ് അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ഹോസ്റ്റല്‍. 650 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)