ഞാന്‍ അതെങ്ങനെ വിവരിക്കും; അഞ്ചാം വയസില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നിവേദ

Nivethitha Pethuraj,India,Child Abuse

ചെന്നൈ: കത്തുവ രാജ്യത്തിന്റെ മനസാക്ഷിയെ മുറിവേല്‍പ്പിക്കുമ്പോള്‍ തന്നെ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ദിവസേനെ പുറത്തു വരുന്നത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ നിരവധി അതിക്രത്തിന്റെ വാര്‍ത്തകള്‍. ഇതിനിടെയാണ് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനം തുറന്നുപറഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ച് നടിയും മോഡലുമായി നിവേദ പെതുരാജ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ തലമുറയെങ്കിലും ഇത്തരം അതിക്രമങ്ങളില്‍ നിന്നും രക്ഷിപ്പെടാനാണ് തന്റെ വെളിപ്പെടുത്തലെന്ന് താരം പറയുന്നു. അഞ്ചാം വയസ്സില്‍ പീഡനത്തിന് ഇരയായപ്പോള്‍ അത് മാതാപിതാക്കളോട് വിശദീകരിക്കേണ്ടത് എങ്ങനെയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് നിവേദ പറയുന്നു.

 

A post shared by N (@nivethapethuraj) on

 


'നമ്മുടെ രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ചിലത് നമുക്ക് നിയന്ത്രിക്കാനാവില്ല. ചിലത് പരിഹരിക്കാനാവുന്നതുമാണ്. അത്തരത്തിലൊന്നാണ് സ്ത്രീ സുരക്ഷ. ഇത് കാണുന്ന പുരുഷന്മാരിലും സ്ത്രീകളിലും കുറച്ചുപേരെങ്കിലും ലൈംഗികാതിക്രമത്തിന് എപ്പോഴെങ്കിലും ഇരകളായിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഞാനും ഉള്‍പ്പെടും. അഞ്ച് വയസ്സുള്ളപ്പോള്‍ സംഭവിച്ചത് ഞാന്‍ എങ്ങനെയാണ് മാതാപിതാക്കളോട് പറയുക. ഞാന്‍ അതെങ്ങനെ വിവരിക്കും. എനിക്ക് സംഭവിച്ചത് എന്താണെന്ന് ആ പ്രായത്തില്‍ മനസ്സിലായിട്ട് പോലുമുണ്ടായിരുന്നില്ല.

 

 

A post shared by N (@nivethapethuraj) on

 

ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതികളാവുന്നത് അപരിചിതരല്ല, നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും അടക്കം നമുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യങ്ങള്‍ നിങ്ങള്‍ കുഞ്ഞുങ്ങളുമായി സംസാരിക്കണം. അത് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ തുടങ്ങണം.

 

തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശനം എന്താണെന്നും അവരെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല. ഓരോ തെരുവിലും എട്ടും പത്തും ആളുകള്‍ അടങ്ങുന്ന ചെറു സംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ദിവസം മുഴുവന്‍ ഇവര്‍ തെരുവുകളില്‍ നടക്കുന്നത് എന്താണെന്ന് അറിയണം. അവിടെ സംശയാസ്പദമായി എന്തെങ്കിലും നടന്നാല്‍ അവര്‍ക്ക് അത് കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയുമാവാം. ഞങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി ദയവു ചെയ്ത് ഇതു നിങ്ങള്‍ ചെയ്യണം.

 

A post shared by N (@nivethapethuraj) on

 


നിങ്ങള്‍ നിരീക്ഷണം നടത്തുന്ന കാര്യം അവരെ അറിയിക്കണം. ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ചെയ്യുക. എപ്പോഴും പോലീസിനെ ആശ്രയിക്കാനാവില്ല. അവര്‍ നമ്മളെ രക്ഷിക്കും. എന്നാല്‍, സുരക്ഷയ്ക്കുവേണ്ടി നമുക്ക് നമ്മളില്‍ തന്നെയും നമുക്ക് ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാവണം. പുറത്തിറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ആരെക്കണ്ടാലും സംശയത്തോടെ നോക്കേണ്ടി വരുന്നു. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. എല്ലാ പുരുഷന്മാരോടുമുള്ള എന്റെ ഒരു അഭ്യര്‍ത്ഥനയാണിത്.'-നിവേദ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)