ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കി, മടങ്ങിവരവ് ഗംഭീരമാക്കി നെയ്മര്‍; ക്രൊയേഷ്യയ്ക്ക് എതിരെ തകര്‍പ്പന്‍ ജയം

Brazil,Neymer Jr,Sports,Football,Croatia

ആന്‍ഫീല്‍ഡ്: ലോകകപ്പ് സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ബ്രസീല്‍ തുടങ്ങി. മൂന്ന് മാസത്തെ വിശ്രമത്തിനും അഭ്യൂഹങ്ങള്‍ക്കും ഇടവേള നല്‍കി മടങ്ങിയെത്തിയ നെയ്മറിന്റെ മനോഹര ഗോളാണ് ബ്രസീലിന്റെ വിജയം ഊട്ടിഉറപ്പിച്ചത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന സന്നാഹമല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറിപ്പട ക്രൊയേഷ്യയെ തകര്‍ത്ത് വിട്ടത്.


രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മറും, ഇഞ്ചുറി ടൈമില്‍ ഫിര്‍മീഞ്ഞോയുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. പരുക്ക് മൂലം മൂന്ന് മാസം കരക്കിരുന്ന നെയ്മറുടെ തിരിച്ചുവരവ് തന്നെയാണ് ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ബ്രസീലിന്റെ കരുത്ത്. ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ജയവും, നെയമറുടെ ഫോമും ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.


ലോകമെങ്ങുമുള്ള ആരാധകരെ ആഘോഷത്തിലാക്കി രണ്ടാം പകുതിയിലാണ് മാനേജര്‍ ടിറ്റെ നെയ്മറെ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച കാനറികള്‍ നെയ്മര്‍ ഇറങ്ങിയതോടെ ഉഷാറായി. ഗ്രൗണ്ടിലിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എന്തുകൊണ്ടാണ് ബ്രസീല്‍ തന്നെ ഇത്രയധികം സ്‌നേഹിക്കുന്നതെന്ന് നെയ്മര്‍ കാണിച്ചു തന്നു.


ഫിലിപ്പ് കുടിഞ്ഞോയുടെ പാസില്‍ നെയ്മര്‍ ക്ലാസ് നിറഞ്ഞ് നിന്ന കിടിലനൊരു ഗോളാണ് സൂപ്പര്‍ താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇന്‍ജുറി സമയത്ത് ഫിര്‍മീഞ്ഞോ കൂടി വല കുലുക്കിയതോടെ ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. അതേ സമയം ചില ആശങ്കകളും മല്‍സരത്തിന്റെ ആദ്യ പകുതി ബ്രസീലിന് നല്‍കുന്നുണ്ട്. ക്രൊയേഷ്യന്‍ മുന്നേറ്റ നിര പല തവണ ബ്രസീലിയന്‍ ഗോള്‍മുഖത്തെത്തിയത് ബ്രസീലിന് ആശങ്കപ്പെടാന്‍ മാത്രം വകയുണ്ട്.

മികച്ചൊരു ഫിനിഷറുടെ അഭാവമാണ് ഗോള്‍ നേടാന്‍ അവര്‍ക്ക് തടസമായത്. ലോകകപ്പിന് മുമ്പ് ഓസ്ട്രിയക്കെതിരെ ഒരു സന്നാഹമല്‍സരം കൂടി ബ്രസീലിന് ബാക്കിയുണ്ട്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)