നെയ്മര്‍ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാനൊരുങ്ങുന്നു? എതിര്‍പ്പുമായി ഇനിയേസ്റ്റ

Neymer Jr,FC Barcelona,A.Iniesta

മാഡ്രിഡ്: അടുത്ത സീസണില്‍ പിഎസ്ജി വിടാനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് നെയ്മര്‍ ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്കു ചേക്കേറിയത്. എന്നാല്‍ പിഎസ്ജിയില്‍ തൃപ്തനല്ലാത്ത നെയ്മര്‍ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

എന്നാല്‍, അടുത്ത സീസണില്‍ നെയ്മര്‍ ബാഴ്സലോണയിലേക്കു തിരിച്ചെത്തിയാല്‍ അതു വളരെ വിചിത്രമായി തനിക്കു തോന്നുമെന്ന് ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് താരത്തെ സ്വന്തമാക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെങ്കിലും നെയ്മര്‍ മുന്‍ ക്ലബായ ബാഴ്സയിലേക്കു തന്നെ തിരികെയെത്തുമെന്നാണ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് ഇനിയേസ്റ്റ ഇക്കാര്യം വെളിപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.

 

നെയ്മര്‍ തിരിച്ചെത്തുന്നതില്‍ ബാഴ്സലോണ ഡ്രസിംങ്ങ് റൂമില്‍ ആര്‍ക്കും കുഴപ്പമുണ്ടാകുമെന്നു തോന്നുന്നില്ലെന്നും എന്നാല്‍ തനിക്കത് വളരെ വിചിത്രമായി തോന്നുമെന്നാണ് ഇനിയേസ്റ്റ പറഞ്ഞത്. അതേ സമയം ഈ സീസണു ശേഷം ബാഴ്സ സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന അത്ലറ്റികോ താരം ഗ്രീസ്മാന്‍ മികച്ച താരമാണെന്നും ഇനിയേസ്റ്റ അഭിപ്രായപ്പെട്ടു.


ഗ്രീസ്മനെ ബാഴ്സ സ്വന്തമാക്കുമോ എന്ന കാര്യം ഇപ്പോള്‍ തനിക്കറിയില്ലെന്നും എന്നാല്‍ ഫ്രഞ്ച് സൂപ്പര്‍താരത്തെ സ്വന്തമാക്കിയാല്‍ അതു ബാഴ്സക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും ഇനിയേസ്റ്റ പറയുന്നു.


ഈ സീസണു ശേഷം ഇനിയേസ്റ്റ ബാഴ്സലോണ വിടുമെന്ന കാര്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ കഴിവിനൊത്ത മികച്ച പ്രകടനം ബാഴ്സലോണക്കു വേണ്ടി ഇപ്പോള്‍ പുറത്തെടുക്കാനാകുന്നില്ലെന്നും അതിനാലാണ് ബാഴ്സ വിടുന്നതെന്നുമാണ് ഇനിയേസ്റ്റ വെളിപ്പെടുത്തിയത്.

ആദ്യം ചൈനീസ് ലീഗിലേക്കാണ് ഇനിയേസ്റ്റ കൂടുമാറുകയെന്നാണ് വെളിപ്പെടുത്തിയിരുന്നതെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ജപ്പാന്‍, ഓസ്ട്രേലിയന്‍ ലീഗിലേക്കും താരം ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)