ഗോസിപ്പ് കോളത്തില്‍ വീണ്ടും! വിവാദ പുത്രിയായി സുഹാന; ഇത്തവണ കാര്യം ഗൗരവമേറിയതെന്ന് കിംഗ് ഖാനോട് സോഷ്യല്‍മീഡിയ

Suhana Khan,bollywood,entertainment

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഐപിഎല്‍ വേദികളിലും പാര്‍ട്ടികളിലും തിളങ്ങി സോഷ്യല്‍മീഡിയയില്‍ താരമായ കിംഗ് ഖാന്റെ മകള്‍ സുഹാന വീണ്ടും ഗോസിപ്പ് കോളത്തില്‍ നിറയുന്നു. താരപദവിയിലെത്തും മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് സുഹാന. വീണ്ടും ഗോസിപ്പ് കോളങ്ങളിലാണ് താരത്തിന്റെ പേര് നിറഞ്ഞു നില്‍ക്കുന്നത്, വിദേശിയായ ഒരു ചെറുപ്പക്കാരനുമായി ചേര്‍ന്നു നില്‍ക്കുന്ന സുഹാനയുടെചിത്രമാണ് അതിനു കാരണം.

A post shared by Suhana ✨ (@suhanakhan143) on

സുഹാന തന്നെയാണ് ചിത്രം പങ്കുവെച്ചത്. ലണ്ടനില്‍ പഠിക്കുന്ന താരപുത്രി സഹപാഠിക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവിട്ടതെന്നും പറയപ്പെടുന്നു. അതേസമയം, താരത്തിന്റെ കാമുകന്‍ ആണെന്നാണ് ചിലരുടെ കണ്ടെത്തല്‍.

അങ്ങനെയെങ്കില്‍ മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്ലും സുഹാനയും പ്രണയത്തിലാണെന്ന വാര്‍ത്ത വ്യാജമായിരുന്നോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. എന്തായാലും സംഭവം പാപ്പരാസികളും സോഷ്യല്‍മീഡിയയും ആഘോഷിക്കുക തന്നെയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)