മഹാനടി; മഹാനടന 'കീര്‍ത്തി'യില്‍ സാവിത്രിക്ക് തെന്നിന്ത്യന്‍ സിനിമയുടെ ആദരം

Keerthy Suresh,Dulquer Salmaan,Movie Review

 

മൂവി റിവ്യൂ; നിധിന്‍ നാഥ്

ബയോപിക്കുകള്‍ എല്ലായ്‌പ്പോഴും നീതി പൂര്‍വമാകണമെന്നില്ല. ആണ്‍ കണ്ണിലൂടെയാണ് മിക്ക ബയോപിക്കുകളും കാണുന്നത് തന്നെ. എന്നാല്‍ ഇതിനപവാദമാകുകയാണ് മഹാനടി. തെന്നിന്ത്യയിലെ ആദ്യ വനിത സൂപ്പര്‍ നായിക സാവിത്രിയുടെ ജീവിതം വീണ്ടും തിരശീലയിലേക്ക് നീതിയുക്തമായി എത്തിക്കുകയെന്ന വെല്ലുവിളി നേരിടുന്ന സിനിമ ദൗത്യം കൃത്യമായി അടയാളപ്പെടുത്താന്‍ നാഗ് അശ്വിന് കഴിഞ്ഞു. തന്റെ രണ്ടാമത്തെ ചിത്രം സാവിത്രിയുടെ ജീവിതം പറയാനെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് തെളിക്കുന്നതാണ് സിനിമ.

ഒരു കഥ പോലെ വളര്‍ച്ചയും വീഴ്ചയും ഉണ്ടായ ജീവിതമാണ് നാല് പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞ നിന്ന് സാവിത്രിയുടേത്. ജീവചരിത്ര സിനിമകള്‍ ഒരുപാട് ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയില്‍ മഹാനടി പ്രത്യേക ഇടം നേടുക തന്നെ ചെയ്യും. മറ്റ് സിനിമകളില്‍ നിന്ന് മഹാനടിയെ ശ്രദ്ധേയമാക്കുന്നത് സിനിമയ്ക്കായി നടത്തിയ മുന്നൊരുക്കങ്ങളും സാവിത്രിയുമായുള്ള നടി കീര്‍ത്തി സുരേഷിന്റെ സാമ്യവുമായിരിക്കും. തെലുങ്കില്‍ മഹാനടിയെന്ന പേരിലും തമിഴില്‍ നടിക്കര്‍ തിലകം എന്ന പേരിലുമാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഒരു പാഠപുസ്തകമാകുന്ന തെന്നിന്ത്യയിലെ ആദ്യ സൂപ്പര്‍ താര പദവിയിലെത്തിയ നായിക ജീവിതം സിനിമയാക്കുമ്പോള്‍ അത ചരിത്രം ആവശ്യപ്പെട്ട ഒരു അടയാളപ്പെടുത്തല്‍ കൂടിയാവുകയാണ്. സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേഷനായി ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്ന ചിത്രം, പക്ഷെ കാലം അടയാളപ്പെടുത്തുക കീര്‍ത്തി സുരേഷിന്റെ അഭിനയ മികവിന്റെ പേരിലായിരിക്കും.സാവിത്രിയുമായുള്ള മുഖ സാദൃശ്രം ഗുണം ചെയ്ത കീര്‍ത്തി തന്റെ അഭിനയ മികവിന്റെ പ്രകടനമാക്കി മാറ്റുകയാണ് മഹാനടി.

സാവിത്രിയുടെ ജീവിതം അന്വേഷിച്ച് പോകുന്ന മാധ്യമ പ്രവര്‍ത്തക മധുരവാണിയിലൂടെയാണ് മഹാനടി തുടങ്ങുന്നത്. തന്റെ അച്ഛനെ ഇത് വരെ കാണാത്ത സാവത്രിയില്‍ നിന്ന് തുടങ്ങി സിനിമ ലോകം ആഘോഷിച്ച സാവിത്രിയും അവസാനം ആരാലും തിരിച്ചറിയാതെ ആശുപ്ത്രി വരാന്തയില്‍ കിടക്കുന്ന ജീവിതത്തിലേക്ക് കടന്ന് ചെലുകയാണ് നാഗ് അശ്വിന്‍. സാവത്രിയുടെ ജീവിതത്തിനൊപ്പം മദുരവാണിയുടെ ജീവിതവും പറയുന്നുണ്ട് മഹാനടി. തെന്നിന്ത്യന്‍ സിനിമയിലെ കാതല്‍ മന്നനായിരുന്ന ജമിനി ?ഗണേഷനായി ദുല്‍ക്കറും എത്തുന്ന സിനിമയില്‍ നീതി പുലര്‍ത്താതെ പോയത് എംജിആറിനെ ചെറിയ പരാമര്‍ശങ്ങളില്‍ ഒതുക്കിയെന്നതാണ്.

നായകനൊപ്പം നടക്കാനും പാടാനും മാത്രമായി സിനിമ ലോകം ഒതുക്കി നിര്‍ത്തിയിരുന്ന ഒരു നടിയായിരുന്നു കീര്‍ത്തി സുരേഷ്. തന്റെ മികവിന്റെ പ്രകടനമാക്കി സാവിത്രിയെ മാറ്റിയ കീര്‍ത്തി, മികച്ച വേഷങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ക്ക് സാധ്യമാണെന്ന പ്രഖ്യാപനം കൂടി നടത്തുന്നുണ്ട് മഹാനടിയില്‍. സാവിത്രിയിലെ കേവല അനുകരണത്തിന് മുതിരാതെ അവരുടെ മാനറിസങ്ങളെ കൃത്യമായി റീക്രിയേറ്റ് ചെയ്യാന്‍ കീര്‍ത്തിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരോ സിനിമ കഴിയുമ്പോഴും തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ജീവിതം പൂര്‍ണമാവുന്നത് ജെമിനി ഗണേഷനിലൂടെയാണ്. ജെമിനി ?ഗണേഷനായി പക്വമായ പ്രകടനത്തിലൂടെ കൈയ്യടി നേടുന്നുണ്ട് ദുല്‍ഖര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ തന്റെ ഭാ?ഗം കൃത്യമായി ചെയ്തിട്ടുണ്ട് മലയാളത്തിന്റെ യുവതാരം. കീര്‍ത്തിയും ദുല്‍ഖറും ഒപ്പം വരുന്ന രം?ഗങ്ങളില്‍ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് രണ്ട് പേരും നടത്തുന്ന മത്സരം സിനിമയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ്.

 

കൃത്യമായ കാസ്റ്റിങാണ് സിനിമയുടെ മറ്റൊരു മേന്മ. ഡാനി സാഞ്ചെസ്-ലോപസിന്റെ ക്യാമറയും കോട്ടഗിരി വെങ്കടേശ്വരറാവുവിന്റെ എഡിറ്റിങും സിനിമയ്ക്ക് ഇണങ്ങുന്നതാണ്. സിനിമയില്‍ ഒരു പോരായ്മയായി നില്‍കുന്നത് സാവിത്രയുടെ ജീവിതം പറയുമ്പോള്‍ കാലഘട്ടത്തിനെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നില്ലെന്നതാണ്. ഒരു പിരിഡ് സിനിമ കൂടിയായി മാറേണ്ട ചിത്രം അവിടെ ചില പ്രശ്‌നങ്ങള്‍ അനുഭപ്പെടുന്നുണ്ട്. എന്‍ടി രാമ റാവുനിന്റെ സിജിഐയുമെല്ലാം സിനിമയുടെ നിലവാരത്തിനൊപ്പം ഉയരുന്നില്ല.

സിനിമ കേവലം സാവിത്രിയുടെ ജീവിതം മാത്രമായി പറയുമ്പോള്‍ അതിനൊപ്പമുള്‌ല പശ്ചാത്തലം, മറ്റു കഥാപാത്രങ്ങള്‍ എന്നിവയിലേക്ക് അവശ്യ ശ്രദ്ധ നല്‍കാതെ പോയതാണ് ചിലയിടങ്ങളിലെങ്കിലും പോരായ്മ ഉണ്ടാവാന്‍ കാരണം. സാവിത്രിയുടെ ജീവിതം, പ്രണയം അവരുടെ വളര്‍ച്ച, വീഴ്ച എന്നിവയില്‍ മാത്രമാണ് നാ?ഗ് അശ്വിന്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഇത് സിനിമയുടെ ടോട്ടാലിറ്റിയെ ബാധിക്കുകയും ചെയ്തു.

സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട സാവിത്രിയുടെ ജീവിതം കൃത്യമായി അടയാളപ്പെടുത്തിയ നാ?ഗ് അശ്വിന്‍ ചിത്രം പക്ഷെ അറിയപ്പെടുക കീര്‍ത്തി സുരേഷിന്റെ മഹാനടിയായുള്ള പ്രകടനത്തിലൂടെയായിരിക്കും. അശ്വനി ദത്താ, സ്വപ്ന ദത്താ, പ്രിയങ്കാ ദത്താ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം എന്തായാലും ബയോപിങ്ക് സിനിമകള്‍ക്ക് അനുകരണീയ മാതൃകയാണ് സമ്മാനിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)