ഹ്യൂമറും മ്യൂസിക്കും നിറയുന്ന റോഡ്മൂവി അമ്പിളിയുമായി ജോണ്‍പോള്‍; സുഡാനിക്ക് ശേഷം നായക വേഷത്തില്‍ സൗബിന്
ഗപ്പി ഇറങ്ങി രണ്ടു വര്‍ഷമായിട്ടും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞുനില്ക്കുന്ന ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോണ്‍ ജോര്‍ജ്.
അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൗബിന് ഷാഹിറാണ് നായകന്. ദുല്‍ഖര്‍ സല്‍മാനാണ് വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൗബിന് നായകനാകുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിയെ ശ്രദ്ധേയമാക്കുന്നു.
കമ്പിളി തൊപ്പി ധരിച്ച് ക്ലീന്‍ ഷേവില്‍ കൗതുകമുള്ള ലുക്കിലാണ് സൗബിന് പോസ്റ്ററില്‍. നസ്രിയാ നസീമിന്റെ സഹോദരന് നവീന്‍ നസീം നായകനായി അരങ്ങേറുന്ന സിനിമ കൂടിയാണ് അമ്പിളി. തന്വി റാം എന്ന പുതുമുഖമാണ് നായിക. ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്ടെയിന്മെന്റാണ് നിര്‍മ്മാണം. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. തന്വി റാം എന്ന നായികയെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.
രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്.
ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)