15 മിനിറ്റ് കൊണ്ട് താരന്‍ പൂര്‍ണ്ണമായും അകറ്റാം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍!

Dandruff,Health,natural ways

ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് പാരയാണ് പലപ്പോഴും താരന്‍. പലവിധ മാര്‍ഗങ്ങള്‍ പയറ്റിയിട്ടും താരനില്‍ നിന്നും മുക്തി നേടാനാകാതെ വലയുന്നവര്‍ക്ക് ഇതാ സുരക്ഷിതമായ പ്രകൃതിദത്ത മാര്‍ഗങ്ങള്‍. നാലാഴ്ച കൊണ്ട് പാര്‍ശ്വഫലങ്ങളില്ലാതെ താരനകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍.

*കറ്റാര്‍ വാഴയിലെ ജെല്ല് തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാര്‍ വാഴയുടെ ജെല്ല് 15 മിനിറ്റ് തലയില്‍ പുരട്ടിയിടുക.ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

*സവാള ചെറുതായി അരിഞ്ഞശേഷം മികിസിയിലിട്ട് ജ്യൂസ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തലയില്‍ തേയ്ക്കുക. താരന്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

*ടീ ട്രീ ഓയില്‍ താരന്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ്. നാലാഴ്ച്ച തുടര്‍ച്ചയായി ദിവസവും ടീ ട്രീ ഓയില്‍ തലയില്‍ പുരട്ടിയാല്‍ താരന്‍ മാറാന്‍ സഹായിക്കും.

*നാരങ്ങ നീരും താരന്‍ അകറ്റാന്‍ ഏറെ നല്ലതാണ്. അല്‍പം കോട്ടണ്‍ തുണി നാരങ്ങ നീരില്‍ മുക്കി തലയില്‍ തേയ്ക്കുക. പേന്‍ ശല്യവും താരന്‍ അകറ്റാനും സഹായിക്കും.

*വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

*താരന്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് ആര്യവേപ്പ്. കുറച്ച് ആര്യവേപ്പില തിളച്ച വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ആ വെള്ളം തലയിലൊഴിച്ച് നല്ല പോലെ കഴുകുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും.

*ഒലീവ് ഓയിലും വെളിച്ചെണ്ണയും ഉപയോഗിച്ച് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളിച്ചെണ്ണ തനിയേ ചൂടാക്കി തലയില്‍ തേച്ചാലും അത് താരനെ പ്രതിരോധിക്കുന്നു. ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു.

* രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും. മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് ഉലുവ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)