ട്രംപിനെയും കടത്തിവെട്ടി നരേന്ദ്ര മോഡി

Modi, trump

ജനീവ: ഫേസ്ബുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടത്തിവെട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്രംപിനെയാണ് മോഡി ഫേസ്ബുക്കില്‍ മറികടന്നത്. കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബര്‍സണ്‍ മാര്‍ട്‌സ്‌റ്റെല്ലാര്‍ ബുധനാഴ്ച പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പഠന റിപ്പോര്‍ട്ട് പ്രകാരം 43.2 ദശലക്ഷം പേര്‍ മോഡിയെ ഫേസ്ബുക്കില്‍ പിന്തുടരുമ്പോള്‍ 23.1 ദശലക്ഷം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുടരുന്നത്.

എന്നാല്‍ ഫേസ്ബുക്ക് വഴി ഇടപെടലുകള്‍ നടത്തുന്ന കാര്യത്തില്‍ മോഡിയെക്കാള്‍ മുന്‍പിലാണ് ട്രംപ്. 204.9 മില്യണ്‍ കമന്റ്, ലൈക്ക്, ഷെയര്‍ എന്നിങ്ങനെയാണ് ട്രംപിന് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. എന്നാല്‍ മോഡിക്ക് 113.6 മില്യണ്‍ മാത്രമാണ്. ഏഷ്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കാണ്. അതുകൊണ്ടാണ് ഏഷ്യന്‍ നേതാക്കള്‍ക്ക് ഫേസ്ബുക്കില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നത് സ്വാഭാവികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മോഡിയേക്കാള്‍ ഫേസ്ബുക്കില്‍ ദിവസേന പോസ്റ്റുകള്‍ ചെയ്യുന്നത് ട്രംപാണ്. ദിവസേന അഞ്ച് പോസ്റ്റുകളാണ് ട്രംപ് ഇടുന്നത്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന നേതാവ് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ്. ഇവര്‍ സ്ഥിരമായി ഫേസ്ബുക്കില്‍ ലൈവ് വരാറുണ്ട്. ആരാധകരില്‍നിന്ന് ഇവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ 14 ശതമാനവും ലവ് ഹാര്‍ട്ട് ചിഹ്നങ്ങളാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)