സെറീനയെ വീഴ്ത്തി! ഒസാക്കയ്ക്ക് യുഎസ് ഓപ്പണ്‍; ഗ്രാന്റ് സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരം

US Open,Naomi Osaka,Serena Williams,Sports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ പുതുചരിത്രമെഴുതി നവോമി ഒസാക്കയുടെ അനായാസ വിജയം. ഫൈനലില്‍ മികച്ച എതിരാളിയായ സെറീന വില്യംസിനെയാണ് ജപ്പാന്റെ നവോമി ഒസാക്ക അട്ടിമറിച്ച് കിരീടത്തില്‍ മുത്തമിട്ടത് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ ജയം. സ്‌കോര്‍ 6-2,6-4

മത്സരത്തിനിടെ പോയന്റ് വെട്ടിക്കുറച്ച് അംപയറോട് സെറീന കോര്‍ട്ടില്‍ തര്‍ക്കിക്കുന്നതിനും യുഎസ് ഓപ്പണ്‍ ഫൈനലിനെ ശ്രദ്ധേയമാക്കി.

അതേസമയം അനായാസം ജയം സ്വന്തമാക്കിയ ഒസാക്ക ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന റെക്കോഡാണ് സ്വന്തം പേരിലെഴുതി ചേര്‍ത്തത്.

അതേസമയം, 24-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനയ്ക്ക് വിജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പം എത്താനാകുമായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)