'എനിക്ക് എന്നെ കുറിച്ച് ആധിയില്ല; നിങ്ങളെ പോലെ തരം താഴ്ന്ന പ്രതികരണത്തിനും ഞാനില്ല'; ശ്രീ റെഡ്ഢിയുടെ ലൈംഗിക ആരോപണങ്ങളോട് നാനി

telugu movies,Nani,Sri reddy,Entertainment

തെലുങ്ക് നടി ശ്രീ റെഡ്ഢി ഉന്നിച്ച ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി തെലുങ്ക് നടനും നിര്‍മ്മാതാവുമായ നാനി രംഗത്ത്. ദിവസങ്ങള്‍ക്ക് മുന്‍പ് നാനിക്കെതിരെ ശ്രീ റെഡ്ഢി ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായി നാനി വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. ശ്രീ റെഡ്ഢിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് നാനി വ്യക്തമാക്കുന്നത്.


നാനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലെ പ്രസക്ത ഭാഗം: 'നിങ്ങളെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീന്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം.

എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല'- നാനി കുറിച്ചു.

തെലുങ്ക് സിനിമയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ശ്രീ റെഡ്ഢിയുടെ ആരോപണങ്ങളും പ്രതിഷേധവും. സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ക്ക് കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ ആരോപിച്ചിരുന്നു. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)