ഒറ്റശ്വാസത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആദി വരെ; മൂന്നുമിനിട്ടില്‍ താരരാജാവിനെ ഞെട്ടിച്ച ആരാധകന്‍

mohanlal fan rijesh,mohanlal

 

താര രാജാവിനെ മൂന്നുമിനിറ്റില്‍ വിസ്മയിപ്പിച്ച് ഒരു ആരാധകന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആദി വരെ മോഹന്‍ലാലിന്റെ 332 സിനിമകള്‍ റിലീസ് വര്‍ഷമടക്കം ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്താണ് ആരാധകന്‍ മോഹന്‍ലാലിനെ അത്ഭുതപ്പെടുത്തിയത്.

പൊന്നാനി പള്ളപ്രം സ്വദേശി കളരിക്കല്‍ റിജേഷാണ് ലാലേട്ടനെ മൂന്നുമിനിട്ടില്‍ വിസ്മയിപ്പിച്ചത്. തുടര്‍ന്ന് റിജേഷിനെ ആള്‍ക്കൂട്ടത്തിനിടയില്‍ കൊണ്ടുപോയി അദ്ദേഹം ഒന്നു കൂടി പറയിപ്പിച്ചു. യാതൊരു സംശയവും തപ്പിതടയലുമില്ലാതെ റിജേഷ് പറയുന്നതുകേട്ട് കൂടി നിന്നവരും ഞെട്ടി.

ലാലേട്ടനോടുള്ള കടുത്ത ആരാധനയാണ് റിജേഷ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും മനസ്സില്‍ അടുക്കിവയ്ക്കാന്‍ തുടങ്ങിയത്. ഓരോ സിനിമകളുടെയും സംവിധായകരുടെ പേരും ഗാനരചയിതാക്കളും ഗായകരും വരെ റിജേഷിന് മനഃപാഠമാണ്. ഒറ്റശ്വാസത്തില്‍ മോഹന്‍ലാലിനു മുന്‍പില്‍ മുഴുവന്‍ സിനിമകളുടെയും പേരും വര്‍ഷവും പറയണമെന്ന മോഹം വന്നത് ഒരു വര്‍ഷം മുന്‍പാണ്.

ചുരുങ്ങിയ ദിവസം കൊണ്ട് റിജേഷ് അത് സ്വായത്തമാക്കി. പിന്നെ ലാലേട്ടനെ കണ്ടുകിട്ടാനുള്ള കാത്തിരിപ്പായിരുന്നു. ഇതിനു മുന്‍പ് രണ്ടുതവണ കാണാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്നലെ മലമ്പുഴയിലെ ഡാമിനടുത്തുള്ള താമസ സ്ഥലത്തുവച്ചാണ് കണ്ടത്. റിജേഷിന്റെ പ്രകടനം കണ്ട് പ്രത്യേകം അഭിനന്ദിച്ച് ആശംസാകത്തും നല്‍കിയാണ് അദ്ദേഹം തിരിച്ചയച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് റിജേഷ് നേരത്തേ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)