മഞ്ജുവിനെ വീണ്ടും പകര്‍ത്തി ജ്യോതിക

Manju Warrier ,Mohanlal Malayalam Movie ,Remake to tamil ,Jyothika

നാളുകള്‍ക്കിപ്പുറം മഞ്ജുവാര്യരെ വീണ്ടും പകര്‍ത്തി ജ്യോതിക. കട്ട മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ സാജിദ് യഹിയ ചിത്രമായ 'മോഹന്‍ലാല്‍' എന്ന ചിത്രം തമിഴിലേയ്ക്ക് റീമേയ്ക്ക് ചെയ്യാനൊരുങ്ങുന്നു. കേരളത്തില്‍ മോഹന്‍ലാല്‍ തിളങ്ങുമ്പോള്‍ തമിഴില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെയാണ് ആരാധനപാത്രമാക്കുന്നത്. രജനി സെല്‍വി എന്നാണ് ചിത്രത്തിന്റെ പേര്. കടുത്ത രജിനി ആരാധികയായാണ് ജ്യോതിക വേഷമിടുന്നത്.

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ് ഫേസ്ബുക്ക് പേജിലൂടെ തമിഴ് റീമേക്കിന്റെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹിറ്റ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു തമിഴിലേയ്ക്ക് 36 വയതിനിലെ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും മഞ്ജു ചെയ്ത വേഷം ജ്യോതികയാണ് പുനരവതരിപ്പിച്ചത്.

സുനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

'മോഹന്‍ലാല്‍' തമിഴിലേയ്ക്ക്. കേരളത്തിലും വിദേശത്തും വന്‍വിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ജു വാര്യര്‍-ഇന്ദ്രജിത് ചിത്രം 'മോഹന്‍ലാല്‍' തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു. 'രജനി സെല്‍വി'എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക, കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്. ഇതിനുമുന്നെ മഞ്ജുവാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' തമിഴില്‍ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴില്‍ വന്‍വിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

നീണ്ട ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്ക് സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിനുള്ള വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമെയ്ക്കിലും ജ്യോതിക തന്നെയായിരുന്നു നായിക. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രം രണ്ടു ഭാഷകളിലും സംവിധാനം ചെയ്തത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)