ഇരുപത്തിമൂന്നാം വയസില്‍ 40 വയസിന്റെ പരസ്യം; ഷാഹിദ് കപൂറിന്റെ സഖി മിറയുടെ ആദ്യ പരസ്യത്തിന് ട്രോള്‍ മഴ

mira rajput,shahid kapoor

ബോളിവുഡ് സുന്ദരന്‍ ഷാഹിദ് കപൂറും ഭാര്യ മിറയുമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. മിറ ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന് ട്രോള്‍ മഴ നിറഞ്ഞിരിക്കുന്നത്. ആന്റി-ഏജിങ് ക്രീമിന്റെ പരസ്യത്തിലാണ് മിറ അഭിനയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നാം വയസ്സില്‍ ആന്റി ഏജിങ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ആദ്യത്തെയാളാകും മിറയെന്നാണ് പ്രധാന ട്രോള്‍.

ആദ്യ കുഞ്ഞുണ്ടായതിനു ശേഷം ചര്‍മ്മത്തിനുണ്ടായ വ്യത്യാസങ്ങളെക്കുറിച്ചാണ് പരസ്യ വീഡിയോയില്‍ മിര പറയുന്നത്. വീഡിയോയിലെ മിറയുടെ അഭിനയത്തെയും വിവരണത്തെയും പരിഹസിച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി.

കുട്ടിയെ നോക്കി വീട്ടിലിരിക്കാന്‍ ചിലര്‍ മിറയെ ഉപദേശിക്കുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള ഒരാള്‍ക്ക് എന്തിനാണ് ഈ ക്രീമെന്ന് മറ്റുചിലര്‍ ചോദിക്കുന്നു. ഈ പ്രായത്തില്‍ ഈ ക്രീം ഉപയോഗിച്ചാല്‍ നാല്‍പ്പതാം വയസ്സില്‍ എന്തുപയോഗിക്കുമെന്നും പരിഹാസമുണ്ട്.

വിമര്‍ശനങ്ങള്‍ക്കിടെ മിറയെ പിന്തുണച്ചും പ്രശംസിച്ചും ഭര്‍ത്താവ് ഷാഹിദ് കപൂര്‍ രംഗത്തെത്തി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)