മൈക്കിള്‍ ജാക്‌സണെ പിതാവ് രഹസ്യ മരുന്ന് നല്‍കി വന്ധ്യംകരിച്ചിരുന്നു; ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

Michael Jackson

വാഷിംങ്ടണ്‍: ലോകപ്രശസ്ത പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണെ പിതാവ് ജോ ജാക്‌സണ്‍ രഹസ്യമായി വന്ധ്യംകരിച്ചിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മൈക്കിള്‍ ജാക്‌സണെ ചികിത്സിച്ച വിവാദ ഡോക്ടരായ കോണ്‍റാഡ് മുറെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയെന്നാണ് മുറെ ഒരു വിഡിയോയിലൂടെ പറയുന്നത്.

ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് ജോ ജാക്‌സണ്‍. പിതാവിന്റെ കൈകളില്‍ ബന്ധിതനായ മൈക്കിള്‍ ജാക്‌സണ്‍ ഒരുപാട് അനുഭവിച്ച വ്യക്തിയാണ്. മൈക്കിളിന്റെ സ്വതസിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നു. ക്രൂരനായ ആ മനുഷ്യന്‍ മരിച്ചതില്‍ ഒരുതുള്ളി കണ്ണുനീര്‍ പോലും പൊഴിക്കേണ്ടതില്ല. അതിന് അയാള്‍ അര്‍ഹനല്ല. അത്രയ്ക്ക് നീചനാണ് അയാള്‍. ഈ പാപമൊക്കെ നരകത്തില്‍ വച്ച് പൊറുക്കപ്പെടട്ടെ- മുറെ പറഞ്ഞു.

മൈക്കള്‍ ജാക്‌സണിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഡോക്ടര്‍ മുറെ. ജാക്‌സന് ഓവര്‍ഡോസുള്ള മരുന്ന് മുറെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. 2009 ജൂണിലാണ് മൈക്കിള്‍ ജാക്‌സണ്‍ മരിച്ചത്. മരണത്തെ സംബന്ധിച്ച് ഇന്നും ദുരൂഹത തുടരുകയാണ്. ജാക്‌സനെ ശുശ്രൂഷിക്കാന്‍ 2009 മെയിലാണ് കുടുംബം മുറെയെ നിയമിക്കുന്നത്. ഇതിനായി ജാക്‌സന്റെ കുടുംബം പൂര്‍ണ സ്വാതന്ത്ര്യം മുറെയ്ക്ക് ആ വീട്ടില്‍ നല്‍കി. എന്നാല്‍, ജാക്‌സണ്‍ മരിച്ച ദിവസം മുറെ ആ വീട്ടില്‍ എത്തിയിരുന്നില്ല. പിന്നീട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതു മുതല്‍ ഇയാള്‍ സംശയത്തിന്റെ നിഴലിലായി.

കടുത്ത വേദനാസംഹാരികള്‍ മുറെ ജാക്‌സണ് നല്‍കിയതായി കണ്ടെത്തി. റൂമില്‍ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതില്‍ അനസ്‌തേഷ്യക്കുള്ള മരുന്നുകള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്‌സണ്‍ അറിയിച്ചപ്പോഴാണ് ഈ മരുന്നുകള്‍ നല്‍കിയിരുന്നതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്രയും ഡോസുള്ള മരുന്നുകള്‍ ജാക്‌സണ് നല്‍കിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്‌സണ്‍ മുറെയ്‌ക്കെതിരായ കേസ് പിന്‍വലിക്കുകയായിരുന്നു

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)