ലോകകപ്പ് മോഹം ഊട്ടിയുറപ്പിച്ച് അര്‍ജന്റീന; ഹെയ്തിയെ ഗോള്‍ മഴയില്‍ മുക്കി മെസി

Football,Haiti,Argentina,sports

ബ്യൂണസ് ഐറിസ്: ലോകകപ്പ് മോഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് അര്‍ജന്റീനയ്ക്ക് ഹെയ്തിക്കെതിരെ തകര്‍പ്പന്‍ വിജയം. റഷ്യയില്‍ ലോകമാമാങ്കത്തിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കരുത്ത് തെളിയിക്കുന്നതായിരുന്നു അര്‍ജന്റീനയുടെ പ്രകടനം. സന്നാഹ മത്സരത്തില്‍ മെസിയുടെ ഹാട്രിക്ക് കരുത്തില്‍ ഹെയ്തി തകര്‍ന്ന് തരിപ്പണമായി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. മെസി മൂന്നും അഗ്യൂറോ ഒരു ഗോളും നേടി.

വിജയം ചെറിയ ടീമിനോടാണെങ്കിലും ആധികാരികമായ വിജയത്തെ അര്‍ജന്റീനയ്ക്കും എതിരാളികള്‍ക്കും വില കുറച്ചു കാണാനാകില്ല. കളി ആരംഭിച്ച് 17-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യത്തെ ആക്രമണം. പെനാല്‍റ്റി ഗോളാക്കി മാറ്റി മെസി തന്നെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളു. രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ നേടിയത്.


58-ാം മിനിറ്റിലും 66-ാം മിനിറ്റിലും ഗോള്‍വല കുലുക്കി മെസി ഹാട്രിക് തികച്ചപ്പോള്‍ തൊട്ടടുത്ത നിമിഷം അഗ്യൂറോയിലൂടെ അര്‍ജന്റീന പട്ടിക തികച്ചു.

ഇനി ലോകകപ്പിന് മുന്‍പ് ഇനി ഇസ്രായേലുമായാണ് അര്‍ജന്റീനയുടെ മല്‍സരം. ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ഐസ്ലാന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)