സൗദിയില്‍ മെര്‍സ് വൈറസ് ബാധ; മൂന്ന് മരണം; പ്രവാസികളും ആശങ്കയില്‍

Saudi Arabia,mers virus,Pravsam

റിയാദ് : വീണ്ടും സൗദിയില്‍ മെര്‍സ് വൈറസ് ബാധയെ തുടര്‍ന്നു മരണം. സൗദിയിലെ ബുറൈദയില്‍ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അല്‍ ഖസീം മേഖലയിലും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് മുഖ്യമായും മനുഷ്യരിലേക്കത്തെുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒട്ടക ഫാമുകളിലെ 15 ശതമാനം വളര്‍ത്തുമൃഗങ്ങളും മെര്‍സ് വൈറസ് വാഹകരാണെന്നും പഠനം പറയുന്നു. ഈ വര്‍ഷം ഇതുനു മുന്‍പും മനുഷ്യരില്‍ മെര്‍സ് വൈറസ് ബാധ ഉണ്ടായിരുന്നു. വിദേശികളടക്കം ജോലി ചെയ്യുന്ന ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുക്കുകയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)