സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്; 11ന് യുഡിഎഫ് ഹര്‍ത്താല്‍

UDF Hartal,Kerala

തിരുവനന്തപുരം: നെയ്യാറ്റിന്‍കര റവന്യു ഡിവിഷന്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഈ മാസം 11 ന് താലൂക്കില്‍ പകല്‍ ഹര്‍ത്താലിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇടതു മുന്നണി നടത്തുന്ന രാഷ്ട്രീയ പകപോക്കലിലാണ് റവന്യൂ ഡിവിഷന്‍ നഷ്ടമായതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഹര്‍ത്താല്‍ കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല. പകരം ജനവഞ്ചന നടത്തിയ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സും അറിയിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവിടെ റവന്യൂ ഡിവിഷന്‍ ആരംഭിക്കാനുള്ള നീക്കം തുടങ്ങിയ വേളയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അന്ന് പുതുതായി പണികഴിപ്പിച്ച റവന്യൂ ടവറില്‍ ഇതിനു വേണ്ട സ്ഥലവും സൗകര്യവും ഒരുക്കിയിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാരണം പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. പിന്നീട് ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ നെയ്യാറ്റിന്‍കര റവന്യൂ ഡിവിഷന്‍ അട്ടിമറിച്ചുവെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)