തന്നെ കാണാനെത്തിയ വിജയ് ആരാധകരെ കൈയ്യടിപ്പിച്ച തല അജിത്തിന്റെ ആ മാസ് ഡയലോഗ് ഇതാണ്

Actor Vijay,Actor Ajith,Tamil movie,Entertainment

തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള തല അജിത്തിന്റെയും ഇളയദളപതി വിജയുടെയും ആരാധകര്‍ പലപ്പോഴും താരാരാധന മൂത്ത് ഏറ്റുമുട്ടലിന്റെ വക്കിലായിരിക്കും. തീയ്യേറ്ററുകളിലും ഇരുതാരങ്ങളുടെയും ആരാധകര്‍ പോര്‍വിളിച്ച് ഫാന്‍സിന്റെ കരുത്ത് കാണിക്കാറുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട് പോകുവെയാണ് തല, ഇളയദളപതിയുടെ ആരാധകരുടെ പോലും ഹൃദയം കീഴടക്കിയിരിക്കുന്നത്. സംഭവം എങ്ങനെയാണെന്നല്ലേ? തല അജിത്തിന്റെ ഒരു ഡയലോഗാണ് വിജയ് ആരാധകരുടെ മനസില്‍ പോലും തലയ്ക്ക് സ്ഥാനം നല്‍കിയത്.


സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത അജിത്തിന്റെ ഒരു വീഡിയോ പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുളള താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. അന്ന് താരത്തെ കണ്ട വിജയ് ആരാധകന്റെ കുറിപ്പും ഇതോടൊപ്പം വൈറലാവുകയാണ്.

 

കോളജില്‍ നടക്കുന്ന ക്വാഡ്‌കോപ്ട്ടര്‍ എന്നൊരു ഗവണ്‍മെന്റ് പ്രൊജക്ടില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അജിത്ത്. സാങ്കേതിക വിദ്യകളുടെ പുത്തന്‍ വഴികള്‍ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് റേസിങും ഫോട്ടോഗ്രഫിയും മാത്രമല്ല മെക്കാനിക്ക് സംബന്ധമായ വിഷയങ്ങളോടും കമ്പമുണ്ട്. ക്വാഡ്‌കോപ്ട്ടര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അതിന്റെ ഡിസൈനിങിനെപ്പറ്റിയും എയര്‍നോട്ടിക്കല്‍ വിഭാഗത്തില്‍ കൂടുതലായി പഠിക്കാനാണ് താരം കോളജില്‍ എത്തിയത്. ക്ലാസുകഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് താരം പുറത്തിറങ്ങിയത്.


താരത്തിനായി കാത്തിരുന്ന വിജയ് ആരാധകന്‍ അദ്ദേഹത്തോട് പറഞ്ഞു. 'സര്‍, 12 മണിക്കൂറായി താങ്കളെ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍.' ഇതിന് അജിത്ത് നല്‍കിയ മറുപടി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. പിന്നീട് വിജയ് ആരാധകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വാക്കുകളിങ്ങനെ.

 


'കോടിക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കുന്നത്. വിജയ് ആരാധകനായ എനിക്കും അങ്ങനെ ഒരു ഭാഗ്യമുണ്ടായി. അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചു, കൈ കൊടുത്തു. അദ്ദേഹം ആകെ തളര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ ആ രാത്രിയിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കാന്‍ അനുവാദം നല്‍കി. സാര്‍ ഞങ്ങള്‍ 12 മണിക്കൂറായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹം മറുപടി നല്‍കി,

'സോറി പാ, താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു...' (അജിത്ത് തമിഴ് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞു)

അജിത്തിന്റെ മാസ് ഡയലോഗ് ഹൃദത്തെ തൊട്ടുവെന്നാണ് വിജയ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)