ബ്രേക്കില്‍ തകരാര്‍; സ്വിഫ്റ്റ്, ബലെനോ മോഡലുകളുടെ അര ലക്ഷത്തിലേറെ യൂണിറ്റ് കാറുകള്‍ മാരുതി തിരിച്ചു വിളിച്ചു

Maruti,Maruti Baleno,Maruti Swifts,Autos

മുംബൈ: മാരുതി വിപണിയിലിറക്കിയ അര ലക്ഷത്തിലേറെ യൂണിറ്റ് കാറുകള്‍ തിരിച്ചു വിളിച്ചു. സ്വിഫ്റ്റ്, ബലെനോ എന്നീ മോഡലുകളുടെ 52686 യൂണിറ്റുകളാണ് മാരുതി തിരിച്ചു വിളിച്ചു. ബ്രേക്ക് വാക്വം ഹോസില്‍ തകരാറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിച്ചത്. സര്‍വീസ് ക്യാമ്പുകള്‍ നടത്തി ഈ തകരാര്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

 

2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 16 വരെ നിര്‍മിച്ച സ്വിഫ്റ്റ്, ബലെനോ കാറുകളാണ് തകരാര്‍ പരിഹരിക്കുന്നതിന് തിരികെ വിളിച്ചിരിക്കുന്നത്. മെയ് 14 മുതലാണ് സര്‍വീസ് ക്യാമ്പുകള്‍ ആരംഭിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറുകളുടെ ഉടമകളെ ഡീലര്‍മാര്‍ വിവരം അറിയിക്കും. പരിശോധനയും റിപ്പയറിങ്ങും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

 

ബലെനോ കാറുകള്‍ തിരികെ വിളിക്കുന്നത് ഇതാദ്യമല്ല. 2016 മെയ് മാസത്തില്‍ 75419 കാറുകള്‍ തിരികെ വിളിച്ചിരുന്നു. ഫ്യൂവല്‍ ഫില്‍റ്ററില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കാറുകള്‍ തിരികെ വിളിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)