മൈക്കിലൂടെ ആണുങ്ങള്‍ക്കെതിരെ രണ്ട് വര്‍ത്തമാനം വിളിച്ചു പറയുന്നതല്ല ബോള്‍ഡ്‌നെസ്; താനൊരു ഫെമിനിസ്റ്റല്ല; സ്ത്രീകള്‍ക്കു ഒറ്റക്ക് ജീവിക്കാനും സാധിക്കില്ല; വനിതാ കൂട്ടായ്മയ്‌ക്കെതിരെ വാളെടുത്ത് മഞ്ജുപിള്ള

Manju Pillai,WCC,Entertainment

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും നടിമാര്‍ക്കെതിരെയുള്ള വിവേചനങ്ങളും വാര്‍ത്തയാകുന്നതിനിടെ വ്യത്യസ്തമായ അഭിപ്രായവുമായി സീരിയലുകളിലൂടെ പ്രശസ്തയായ നടി മഞ്ജു പിള്ള. മലയാള സിനിമാ നടിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് പിന്നാലെ സിനിമാരംഗത്തെ പ്രമുഖ വനിതകള്‍ രൂപം കൊടുത്ത വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്‌ക്കെതിരെ ഒളിയമ്പെയ്യുകയാണ് മഞ്ജു ഇവിടെ.

ഫെമിനിസത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് ഒരഭിമുഖത്തില്‍ മഞ്ജു വ്യത്യസ്തമായ ഈ അഭിപ്രായം പറഞ്ഞത്.താന്‍ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ലെന്നും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഫെമിനിസം ഉടലെടുക്കുന്നത് എന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരിക്കലും ഒറ്റക്ക് ജീവിക്കാന്‍ സാധിക്കില്ല എന്നും എല്ലാം ഒരു ഗിവ് ആന്‍ഡ് ടേക്കാണെന്നും അവിടെ ഫെമിനിസത്തിന്റെ ശബ്ദം ഉയരേണ്ട കാര്യമില്ല എന്നും താരം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ബോള്‍ഡ്ന്‍സ് എന്ന് പറയുന്നത് ലളിതാമ്മയേയും മല്ലിക ചേച്ചിയേയും പോലെയുള്ളവര്‍ ജീവിതത്തില്‍ നേരിട്ടതും അവരൊക്കെ അതിജീവിച്ചതുമായ സാഹചര്യങ്ങളാണന്നും അല്ലാതെ ആണുങ്ങള്‍ക്കെതിരെ രണ്ട് വര്‍ത്തമാനം മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ബോള്‍ഡ്‌നെസ് എന്നും താരം കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ വിമര്‍ശനം സ്ത്രീപക്ഷവാദികളായ വിമന്‍ ഇന്‍ കളക്ടീവിനെ ലക്ഷ്യമിട്ടാണെന്നാണ് അണിയറ സംസാരം.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം താരങ്ങള്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. എന്നാല്‍, ഒരുവിഭാഗം താരങ്ങള്‍ കളക്ടീവിന്റെ രൂപീകരണത്തോട് യോജിപ്പുള്ളവരല്ല. ഈ പശ്ചാത്തലത്തില്‍ ബിഗ്സ്‌ക്രീനിലും, മിനി സ്‌ക്രീനിലും വ്യക്തിമുദ്ര പതിപ്പിച്ച മഞ്ജുപിള്ളയുടെ അഭിപ്രായം വാര്‍ത്തയാവുകയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)