ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; പ്ലാസ്റ്റിക് കൂടിലാക്കി പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

Father sold child,India,Crime

ചണ്ഡീഗഡ്: നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍പനയ്ക്ക് കൊണ്ടുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജസ്പാല്‍ സിങ് എന്നയാള്‍ വില്പനയ്ക്കായി കൊണ്ടുവന്നത്. മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലാണ് ഇയാള്‍ വില്‍ക്കാനെത്തിച്ചത്.

തിങ്കളാഴ്ച്ച രാത്രിയിലാണ് പ്ലാസ്റ്റിക് കൂടുമായി ജസ്പാല്‍ ആശുപത്രിയിലേക്കെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തനിക്കൊരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും വില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുഞ്ഞ് എവിടെയാണ് എന്ന് ചോദിച്ചപ്പോഴാണ് തന്റെ കയ്യിലുള്ള കൂട് ഇയാള്‍ തുറന്നുകാണിച്ചത്.


കുഞ്ഞിനെ ഉടന്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിച്ച് അവശനിലയിലായിരുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് അത് പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ ജസ്പാലിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് 10,5 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളുമുണ്ട്. മൊഹാലിയിലെ കെവി മാളില്‍ റിലയന്‍സ് ഫ്രഷ് സ്റ്റോറില്‍ ജീവനക്കാരനാണ് ജസ്പാല്‍. ഭാര്യയുടെ ചികിത്സക്കായി പണം കണ്ടെത്താനാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്നും ഇത് ഭാര്യയുടെ അറിവോട് കൂടിയാണെന്നും ജസ്പാല്‍ പോലീസിനോട് പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)