സ്ത്രീധനം നല്‍കിയില്ല; യുവതിയെ നാലുമണിക്കൂറോളം ഫാനില്‍ കെട്ടിതൂക്കിയിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കി ഭര്‍ത്താവ്

woman attacked,dowry

ഷാജഹാന്‍പുര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഫാനില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ്, യുവതിയുടെ സഹോദരന് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണു സംഭവം.

മാതാപിതാക്കളോട് 50,000 രൂപ വാങ്ങി നല്‍കണമെന്ന് ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതായിരുന്നു മര്‍ദ്ദനത്തിനു കാരണം. തുടക്കത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് യുവതിയെ അടിച്ച ഭര്‍ത്താവ്, യുവതി ബോധരഹിതയായതിനെ തുടര്‍ന്ന് ഇവരെ ദുപ്പട്ട ഉപയോഗിച്ചു ഫാനില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. മര്‍ദ്ദനം നാലു മണിക്കൂര്‍ നീണ്ടു. ബോധം വീണ്ടെടുക്കുമ്പോള്‍ താന്‍ ഫാനില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭര്‍ത്താവും കുടുംബവും ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)