പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയുടെ നഗ്നചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവിന് ജയില്‍ശിക്ഷയും പിഴയും, നാടുകടത്താനും ഉത്തരവിട്ട് അജ്മാന്‍ കോടതി

UAE,Ajman Court

 

അജ്മാന്‍: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയുടെ നഗ്നചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച അറബ് യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് അജ്മാന്‍ കോടതി. ആറു മാസത്തെ ജയില്‍ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് യുവാവിനെതിരേ ഭാര്യയുടെ പരാതിയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി തീര്‍ന്നാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവം കേസായതോടെ യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്.

സ്വകാര്യതാ ലംഘനം, വൈവാഹിക രഹസ്യങ്ങള്‍ പുറത്തുവിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസിലാണ് ശിക്ഷാ വിധി. ഭര്‍ത്താവിന് ഭര്‍തൃമതിയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ ഭാര്യ അത് ചോദ്യം ചെയ്തതിനാണ് പ്രതികാരമായി വാട്‌സ്ആപ്പ്, ഐഎംഒ എന്നിവ വഴി ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിനൊപ്പം ഭാര്യയെ മോശമായി പരാമര്‍ശിച്ചുള്ള ടെക്സ്റ്റ് മെസേജുകളും അയച്ചതായി കണ്ടെത്തി.

കടുത്ത മദ്യപാനിയായിയായിരുന്നു ഇയാള്‍. തന്റെ മദ്യപാനത്തെ കുറിച്ചോ കാമുകിയുമായുള്ള ബന്ധത്തെക്കുറിച്ചോ ചോദ്യം ചെയ്താല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ഇയാള്‍ നേരത്തേ തന്നെ ഭീഷണിപ്പെടുത്തുമായിരുന്നെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കി.

സംഭവം നടന്ന ദിവസം മദ്യപിച്ച് വീട്ടില്‍ വൈകി വന്ന ഭര്‍ത്താവിന്റെ ഫോണില്‍ നിന്നാണ് ഭാര്യ വിവരം അറിഞ്ഞത്. ഭാര്യയുടെ ചിത്രങ്ങള്‍ അയച്ചതായി കാമുകിക്കയച്ച ടെക്സ്റ്റ് മെസേജുകള്‍ ഇവര്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം താന്‍ മനസ്സിലാക്കിയെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും കുട്ടികളുമായി വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.

അന്ന് രാത്രി കോര്‍ണിഷിലാണ് കുട്ടികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)