ഭാര്യയുടെ ദുരൂഹ മരണം; തനിക്ക് പങ്കില്ലെന്ന് വാദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് അവസാന നിമിഷം പണിപാളി; മക്കളോടുള്ള കോടതിയുടെ ആ ചോദ്യം കുരുക്കിലാക്കിയത് യഥാര്‍ത്ഥ പ്രതിയെ

Husband convicted,court,Crime,India

ന്യൂഡല്‍ഹി: ഭാര്യയുടെ ദുരൂഹ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും തങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലായിരുന്നെന്ന് വാദിച്ച് കേസില്‍ നിന്നും ഊരാന്‍ ശ്രമിച്ച യുവാവിനെ കോടതി കുരുക്കി. ഭാര്യയുടേത് ആത്മഹത്യ ആണെന്ന വാദം ശരിവെച്ച് സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിന് കുടുക്കിലാക്കിയത് മക്കളുടെ മൊഴി.

ഡല്‍ഹി സ്വദേശിയായ പ്രവീണ്‍ റാണയാണ് ഭാര്യയുടെ മരണത്തില്‍ കോടതിയുടെ മുന്നില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഭാര്യയുടെ മരണത്തില്‍ പ്രവീണ്‍ റാണയെ പോലീസ് അറസ്റ്റ് ചെയ്തത്. കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയെന്ന് പ്രവീണ്‍ തന്നെയാണ് ഭാര്യ വീട്ടുകാരെ അറിയിച്ചത്.


എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രവീണിന്റെ വാദം. കേസില്‍ പ്രവീണിനെതിരായി തെളിവുകളും കുറവായിരുന്നു. ഭാര്യയുടെ സ്വത്ത് തനിക്ക് നല്‍കാതിരിക്കാന്‍ ഭാര്യാവീട്ടുകാര്‍ തന്നെ കുടുക്കിയതാണെന്ന് പ്രവീണ്‍ കോടതിയില്‍ വിശദമാക്കുകയും ചെയ്തു. ഇതോടെ കേസില്‍ രക്ഷപ്പെടുമെന്ന് പ്രതി ഉറപ്പിച്ച നിമിഷത്തിലാണ് കോടതി ഇവരുടെ കുട്ടികളോട് മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തിരക്കിയത്.


കുട്ടികള്‍ കോടതിയില്‍ വിളിച്ചു പറഞ്ഞതാകട്ടെ അമ്മയോട് പിതാവ് ചെയ്തിട്ടുള്ള ക്രൂരതകളായിരുന്നു. അമ്മയുടെ മരണം കൊലപാതകമാണെങ്കില്‍ വേറെ ആരും അത് ചെയ്യില്ലെന്നും കുട്ടികള്‍ വിശദമാക്കി. ഇതോടെ ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

കുട്ടികളുടെ പ്രതികരണം ലഭിച്ചതോടെയാണ് കോടതി പ്രവീണ്‍ റാണയ്ക്ക് ജീവപര്യന്തം തടവും വന്‍തുക പിഴയും വിധിച്ചത്. കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)