മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹന്‍ലാല്‍, സൂര്യയെയും, പൃഥ്വിരാജിനേയും വെല്ലുവിളിച്ച് സൂപ്പര്‍ താരം

Mohanlal,Fitness Challenge,India,Entertainment

കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച 'HumFitIndiaFit' ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് മലയാളത്തിന്റെ സൂപ്പര്‍ താരത്തെ വെല്ലുവിളിച്ചത്. ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്.

അതേസമയം, രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ച് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം മോഹന്‍ലാല്‍ അറിയിച്ചു. കൂടാതെ മോഹന്‍ലാല്‍ സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെ കൂടി HumFitIndiaFit ചലഞ്ചിലേക്ക് വെല്ലുവിളിച്ചു. വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെക്കുറിച്ചാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.


കോഹ്‌ലി, ഹൃതിക് റോഷന്‍, സൈന നെഹ്‌വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സൈനയും ഹൃതിക്കും ഫിറ്റ്‌നസ് വീഡിയോ പങ്കുവച്ചിരുന്നു.


ദുല്‍ഖര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തായിരുന്നു അഖിലിന്റെ വെല്ലുവിളി. ദുല്‍ഖറിനെ മാത്രമല്ല നാഗാര്‍ജുന, വരുണ്‍ ധവാന്‍, നാഗ ചൈതന്യ എന്നിവരെയും അഖില്‍ വെല്ലുവിളിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)