'കണി... കണി... ആളെ മനസിലായോ? ഒന്നും പറയാനില്ല' ട്രോളന്മാരെയും കടത്തിവെട്ടി ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രു

Malayalam Actor , Guinness Pakru ,Biju Kuttan ,Comedy Utsav

ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ട്രോളന്മാരുടെ ഇരയായ ബിജുക്കുട്ടനെ വിഷുവിന് എട്ടിന്റെ പണികൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം ഗിന്നസ് പക്രു. ഇരുവരും കോമഡി ഉത്സവത്തിന്റെ വിധികര്‍ത്താക്കള്‍ ആണ്.

മത്സരാര്‍ത്ഥികളുടെ പ്രകടനത്തില്‍ 'ഒന്നും പറയാനില്ല' എന്ന വാചകമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതേ വാചകം തന്നെ ആയുധമാക്കിയാണ് പക്രുവും രംഗത്തെത്തിയിരിക്കുന്നത്. അവസരം കിട്ടുമ്പോഴെല്ലാം പക്രുവും ബിജുക്കുട്ടനും തമ്മില്‍ തമ്മില്‍ ട്രോളാന്‍ ഒന്നിനൊന്ന് മിടുക്കന്മാരാണ്. അതുപോലെ തന്നെയാണ് വിഷു ദിനത്തില്‍ പക്രു ബിജുക്കുട്ടനെ ട്രോളിയിരിക്കുകയാണ്.

'കണി... കണി... ആളെ മനസിലായോ ഒന്നും പറയാനില്ല' എന്ന തലക്കെട്ടോടെ ബിജുക്കുട്ടന്‍ കൃഷ്ണവേഷത്തില്‍ നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് ബിജുക്കുട്ടന് പണി കൊടുത്തത്. ഇത് കണിയല്ലല്ലോ... കെണിയല്ലേ എന്നതടക്കമുള്ള കമന്റുകളും നിറയുന്നുണ്ട്. എന്നാല്‍ കമന്റ് ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കമന്റ് ചെയ്തിരിക്കുന്നത് 'ഒന്നും പറയാനില്ല...' എന്ന വാചകം ത്‌നനെയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)