മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പിതാവ്

Sajith's death,Kerala,Crime

മലപ്പുറം: മലപ്പുറം ജില്ലയില്‍ തിരൂര്‍ കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് പിതാവ് മുസ്തഫ.

പരിചയമുള്ളവര്‍ തന്നെയാണ് മകനെ മര്‍ദ്ദിച്ചതെന്നും മര്‍ദനവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കല്‍പകഞ്ചേരി പോലിസ് തയ്യാറായില്ലെന്ന് പിതാവ് പറയുന്നു. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇക്കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ്, വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്നാരോപിച്ച് മുഹമ്മദ് സാജിദിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് ഇന്നലെ രാത്രി എട്ടുമണിക്കാണ് സാജിദ് ആത്മഹത്യ ചെയ്തത്.

എന്നാല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ കെട്ടിയിട്ടതാണെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു മര്‍ദ്ദന ആരോപണം ഉയര്‍ന്ന വീട്ടുകാര്‍ പറഞ്ഞത്. സംഭവം നടന്നപ്പോള്‍ ഇരുകൂട്ടരും പരാതി ഇല്ലെന്നു പറഞ്ഞതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് കല്‍പകഞ്ചേരി പോലീസിന്റെ വാദം.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവിന്റെ ആത്മഹത്യ എന്നാണ് സൂചന.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)