ചെന്നൈ മാനേജ്‌മെന്റിനോട് അതൃപ്തി? ഐപിഎല്ലിനോട് വിടപറയുകയാണെന്ന് ധോണി

MS Dhoni,IPL,CSK

ചെന്നൈ: ഐപിഎല്ലിനോട് വിടപറയുകയാണെന്ന സൂചനയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി. പതിനൊന്നാമതു സീസണിലെ പഞ്ചാബ് കിങ്സ് ഇലവനെതിരേ നടന്ന മത്സരത്തിനു ശേഷമാണു ധോണി നിലപാട് വ്യക്തമാക്കിയത്.


ചെന്നൈ ടീമില്‍ നേരത്തെയുണ്ടായിരുന്ന ചില താരങ്ങളെ ഉള്‍പ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറാകാത്തതിലുള്ള നിരാശ ധോണിക്കു മാറിയിട്ടില്ലെന്നാണു ഐപിഎല്ലില്‍ നിന്നുള്ള താരത്തിന്റെ പിന്‍മാറ്റം സൂചിപ്പിക്കുന്നത്. ആര്‍ അശ്വിന്‍ അടക്കമുള്ള കളിക്കാരെ ചെന്നൈ ഇത്തവണ ഒഴിവാക്കിയിരുന്നു. ഇഷ്ടക്കാരെ ടീമിലെടുക്കാത്തതില്‍ നേരത്തെ തന്നെ ധോണി നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


'ചില ഉടമസ്ഥര്‍ സമര്‍ഥരാണ്. അവര്‍ കളിക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തും. അവര്‍ക്ക് കളിയുടെ ചരിത്രമറിയാം. അങ്ങനെയുള്ളപ്പോള്‍ നായകന്റെ ജോലി എളുപ്പമാണ്. നിങ്ങള്‍ക്കൊരു നല്ല ടീമില്ലെങ്കില്‍ വളരെ പാടായിരിക്കും'ധോണി പറയുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം ടീമില്‍ വലിയ മാറ്റങ്ങളുണ്ടായി. പല മികച്ച താരങ്ങളും ഇപ്പോള്‍ ടീമിലില്ല. അക്കാലങ്ങള്‍ തങ്ങള്‍ക്ക് മികച്ചതായിരുന്നു- ധോണി തുടര്‍ന്നു.

ധോണിയുടെ കീഴില്‍ സൂപ്പര്‍ കിങ്സ് ഒന്‍പതു തവണ പ്ലേ ഓഫില്‍ ഇടം നേടിയിട്ടുണ്ട്. ഒത്തുകളി വിവാദം മൂലം സൂപ്പര്‍ കിങ്സിനെ രണ്ടുവര്‍ഷത്തേക്ക് ഒഴിവാക്കിയിരുന്നു. മത്സരിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ ഏക ടീമും ധോണിയുടെ ചെന്നൈയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)