യുവസംഗീതജ്ഞന്‍ മക് മില്ലറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Mac Miller,US rapper,Music

കാലിഫോര്‍ണിയ: അമേരിക്കന്‍ യുവസംഗീതജ്ഞന്‍ മക് മില്ലറെ (26) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സിലെ വീട്ടിലെ കിടപ്പുമുറിയിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.

പോലീസും മെഡിക്കല്‍ സംഘവും എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

താന്‍ മയക്കുമരുന്നിന് അടിമപ്പെട്ടതായും അതില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയതായും മില്ലര്‍ അടുത്തിടെ പറഞ്ഞിരുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല.

അമേരിക്കന്‍ സംഗീതലോകത്ത് പുതിയ താരമായി ഉയര്‍ന്നുവരുന്ന താരത്തിന്റെ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള സംഗീതജ്ഞനാണ മില്ലര്‍. സ്വിമ്മിങ് ആല്‍ബം കഴിഞ്ഞമാസമാണ് പുറത്തുവന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)