'സൂസന്‍ വില്‍ യു മാരി മി'! സാഹസികതയുടെ രസം നുകര്‍ന്ന് രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ വച്ച് മലയാളി പെണ്‍കുട്ടിയ്‌ക്കൊരു വിവാഹാഭ്യര്‍ത്ഥന

Zipline Proposal,Love Proposal

 

റാസല്‍ഖൈമ: സാഹസികതയുടെ രസം നുകര്‍ന്ന് ലോകത്തിലെ ഏറ്റവും നീളമുള്ള സിപ് ലൈനില്‍ വച്ചൊരു വിവാഹാഭ്യര്‍ത്ഥന. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റാസല്‍ഖൈമയിലെ സിപ് ലൈനില്‍ വച്ചാണ് ബംഗളൂരു സ്വദേശി ആഡ്രിയന്‍ മക്കയ്(30) തന്റെ കൂട്ടുകാരിയായ മലയാളിയുമായ സൂസന്‍ കുരുവിളയോട് ജീവിത പങ്കാളിയാകാന്‍ താത്പര്യമുണ്ടോ എന്ന് ആരാഞ്ഞത്.

റാസല്‍ഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി, ടോറോ വെര്‍ഡെ യുഎഇ എന്നിവ സംയുക്തമായി ഒരുക്കിയ 'വില്‍ യു മാരി മി' എന്ന ബാനറിന് കീഴിലായിരുന്നു ആന്‍ഡ്രിയന്‍-സൂസന്‍ വിവാഹാലോചന.

യുഎഇയുടെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ ജെയ്‌സ് മലനിരയില്‍ നിന്ന് 80 മീറ്റര്‍ ഉയരത്തിലാണ് സിപ് ലൈന്‍. 2.83 കിലോ മീറ്റര്‍ സിപ് ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ ആന്‍ഡ്രിയന്റെ ചോദ്യം ബാനറായി ഉയര്‍ന്നപ്പോള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും കൂടുതല്‍ ആലോചിക്കാതെ സൂസന്‍ തന്റെ സമ്മതമറിയിച്ചു. മനസ്സമ്മത ചടങ്ങിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് ലോകത്തെ ഏറ്റവും നീളമുള്ള സിപ് ലൈനിനെക്കുറിച്ച് കേട്ടറിഞ്ഞതെന്ന് ആന്‍ഡ്രിയന്‍ പറഞ്ഞു.

ഇതുതന്നെ ഏറ്റവും രസകരമായ വേദിയെന്ന് തീരുമാനിച്ചു. താമസിയാതെ സൂസനെയും കൂട്ടി യുഎഇയിലേയ്ക്ക് പുറപ്പെട്ടു. മനോഹരമായ റാസല്‍ഖൈമയിലെ കോരിത്തരിപ്പിക്കുന്ന ജബല്‍ ജെയ്‌സ് മലനിരകളില്‍ നിന്നുള്ള സിപ് ലൈനിലൂടെയുള്ള ഈ യാത്ര ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ഇരുവരും പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)