റോമയുടെ മരണക്കളി പാഴായി; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Liverpool FC,Champions League,Roma

റോം: രണ്ടാം പാദസെമിയില്‍ 2-4ന് പിന്നിലായെങ്കിലും ആദ്യപാദത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ മികവില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. നാലുഗോള്‍ വിജയം എന്ന ലക്ഷ്യവുമായിറങ്ങിയ റോമ ഒളിംപികോ സ്റ്റേഡിയത്തില്‍ പൊരുതി നോക്കിയെങ്കിലും അവസാന വിജയം ലിവര്‍പൂളിനൊപ്പം നിന്നു.


ഇരുപാദങ്ങളിലുമായി 7-6 നാണ് ലിവര്‍പൂള്‍ റോമയെ മലര്‍ത്തിയടിച്ചത്. മല്‍സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ തന്നെ റോമയുടെ ഡിഫന്‍സിലെ പിഴവു മുതലെടുത്ത് മാനെ ലിവര്‍പൂളിനായി ലീഡ് നേടി. എന്നാല്‍ 15ാം മിനുറ്റില്‍ ജയിംസ് മില്‍നെര്‍ സെല്‍ഫ്ഗോള്‍ വഴങ്ങിയതോടെ റോമ ഒപ്പമെത്തി. 25ാം മിനുറ്റില്‍ വിജ്നെല്‍ഡം ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു.


ആദ്യ പകുതി അവസാനിച്ചപ്പോള്‍ള്‍ 1-2ന് ലിവര്‍പൂളാണ് മുന്നിട്ടുനിന്നത്. എന്നാല്‍ 52ാം മിനുറ്റില്‍ എഡന്‍ സെക്കോയിലൂടെ റോമ വീണ്ടും ഒപ്പമെത്തി.


വിജയഗോള്‍ നേടാന്‍ ഇരുടീമുകളും മത്സരിച്ചെങ്കിലും മൂന്നാം ഗോള്‍ പിറന്നത് 86ാം മിനുറ്റിലാണ്. 20 വാര അകലെനിന്ന് നെയ്ന്‍ഗൊലന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ലിവര്‍പൂളിന്റെ വലകുലുക്കിയപ്പോള്‍ ഗോള്‍കീപ്പര്‍ കാറിയസിനു നിസ്സഹായനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. അധിക സമയത്തിന്റെ നാലാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നെയ്ന്‍ഗൊലന്‍ ഒരു ഗോള്‍ കൂടി മടക്കി റോമയുടെ ലീഡ് വര്‍ധിപ്പിച്ചെങ്കിലും ഒന്നാം പാദത്തിലെ കടം വീട്ടാനായില്ല.

ആദ്യപാദത്തില്‍ ലിവര്‍പൂളിന്റെ ജയം 5-2ന് ആയിരുന്നു. ഫൈനലില്‍ റയല്‍ മാഡ്രിഡാണ് ലിവര്‍പൂളിന്റെ എതിരാളി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)