മോശം സമയത്തും കട്ടയ്ക്ക് കൂടെ; ഫുട്‌ബോള്‍ ലോകത്തിന് മാതൃകയായി ലിവര്‍പൂള്‍ ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ നിറകൈയ്യടി!

Liver pool,Sports, Karius

ആന്‍ഫീല്‍ഡ്: കായിക ലോകത്തിന് അഭിമാനമായി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ആരാധകര്‍. നല്ല സമയത്ത് മാത്രമല്ല, മോശം സമയത്തും മികച്ച പിന്തുണയുമായി ടീമിന്റെ കരുത്തായി കൂടെയുണ്ടാകുമെന്നാണ് ലിവര്‍പൂളിന്റെ ആരാധകര്‍ തെളിയിച്ചിരിക്കുന്നത്.

ഒരു താരം മോശം ഫോമിലായിരിക്കുമ്പോഴും ആ കായികതാരത്തിന് മാനസികമായി പിന്തുണ നല്‍കുന്നതെങ്ങനെ എന്ന് കാണിച്ചു തന്നിരിക്കുകയാണ് ലിവര്‍പൂള്‍ ഫാന്‍സ്. ടോറിനോക്കെതിരായ പ്രീ സീസണ്‍ മത്സരത്തിലാണ് ലിവര്‍പൂള്‍ ആരാധകര്‍ തങ്ങള്‍ മറ്റെല്ലാവര്‍ക്കും മുകളിലാണെന്നു കാണിച്ചു തന്നത്.

മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ ജര്‍മന്‍ ഗോള്‍കീപ്പര്‍ കാരിയസിനു ലിവര്‍പൂള്‍ ആരാധകര്‍ നല്‍കിയ ഉജ്ജ്വല പിന്തുണയാണ് ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ റയലിനോട് തോല്‍ക്കാന്‍ പ്രധാനകാരണമായത് കാരിയസിന്റെ പിഴവുകളായിരുന്നു. യൂറോപ്യന്‍ കിരീടം കൈ വിടാന്‍ കാരണമായ താരമാണെങ്കിലും അലിസണിനു പകരക്കാരനായി കാരിയസ് കളത്തിലിറങ്ങിയപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. ആരാധകരുടെ അത്ഭുതപ്പെടുത്തുന്ന പിന്തുണക്ക് കാരിയസ് പിന്നീട് നന്ദി അറിയിക്കുകയും ചെയ്തു. വിമര്‍ശനങ്ങളല്ല, നിസ്വാര്‍ത്ഥമായ പിന്തുണ കൊണ്ട് ഒരു താരത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ലിവര്‍പൂള്‍ ആരാധകരുടെ സ്വഭാവം മറ്റെല്ലാവര്‍ക്കും മാതൃകയാണെന്നാണ് ഫുട്‌ബോള്‍ ലോകം അഭിപ്രായപ്പെടുന്നത്.

ഈ സീസണിലെ പല മത്സരങ്ങളിലും നിരവധി പിഴവുകള്‍ വരുത്തിയതു കൊണ്ട് കാരിയസിനു പകരം ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി ബ്രസീലിയന്‍ താരം അലിസണെ ലിവര്‍പൂള്‍ ടീമിലെത്തിച്ചിരുന്നു. ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാണെങ്കിലും കാരിയസിന്റെ ഒന്നാം നമ്പര്‍ ജേഴ്‌സി തനിക്കു വേണ്ടെന്നു പറഞ്ഞ് അലിസണും കായിക പ്രേമികളുടെ ഹൃദയത്തിലിടം പിടിച്ചിരുന്നു.
താരങ്ങള്‍ തമ്മില്‍ പരസ്പരസ്‌നേഹവും വലിയ കെട്ടുറപ്പും പ്രകടിപ്പിക്കുന്ന ലിവര്‍പൂള്‍ ഈ സീസണില്‍ അത്ഭുത പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)