പത്താം നമ്പര്‍ ജേഴ്‌സി മത്സരങ്ങള്‍ക്ക് ഉപയോഗിക്കില്ല; അത് ബാഴ്‌സലോണ താരത്തെ കാത്തിരിക്കുകയാണ്; പരിശീലകന്‍

Lionel Messi,Sports,Football

ബ്യൂണസ്‌ഐറിസ്: പത്താം നമ്പര്‍ ജേഴ്‌സി അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പരിശീലകന്‍ ലയണല്‍ സ്‌കൊളാനി. ജേഴ്‌സി മെസി ടീമില്‍ തിരിച്ചെത്തിയാല്‍ നല്‍കാന്‍ വേണ്ടി വെച്ചിരിക്കുകയാണെന്ന് സ്‌കൊളാനി വ്യക്തമാക്കുന്നു. നേരത്തെ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി സൗഹൃദ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാത്തത് എന്തു കൊണ്ടാണെന്നു മനസിലാവുന്നില്ലെന്ന് ടീമിലെ ഗോള്‍കീപ്പര്‍ റൊമെരോ വെളിപ്പെടുത്തിയിരുന്നു.

മെസി ടീമിലുള്ളപ്പോള്‍ മെസിക്കു ജേഴ്‌സി നല്‍കുകയും അല്ലാത്തപ്പോള്‍ മറ്റു താരങ്ങള്‍ക്കു നല്‍കുകയുമാണ് അര്‍ജന്റീന പിന്തുടര്‍ന്നിരുന്ന കീഴ്‌വഴക്കമെന്നും അതിപ്പോള്‍ പിന്തുടരാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമല്ലെന്നുമാണ് റൊമേരോ പറഞ്ഞത്. ഇതിനു പുറകേയാണ് പത്താം നമ്പര്‍ ജേഴ്‌സി ബാഴ്‌സലോണ താരത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് സ്‌കൊളാനി വെളിപ്പെടുത്തിയത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)