മോഡി ദളിത് വിരുദ്ധനാണെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം: രാഹുല്‍ ഗാന്ധി

Rahul Gandhi,Narendra Modi


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ദളിത് വിരുദ്ധനാണെന്നത് രാജ്യത്തിന് മുഴുവന്‍ അറിയാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തിയ ഏകദിന ഉപവാസം ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ഉദ്ഘാടനം ചെയ്ത ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍ എന്നിവരെ അടിച്ചമര്‍ത്തുകയെന്ന പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നത്. മോദി ജാതിവാദിയാണെന്നാണ് ബിജെപി എംപിമാര്‍ പറയുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെല്ലാം എതിരാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വര്‍ഗീയ- ജനവിരുദ്ധ നടപടികള്‍ക്കും വര്‍ധിച്ചുവരുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ക്കും പാര്‍ലമെന്റ്ിലെ ചര്‍ച്ചകള്‍ ഒഴിവാക്കിയതിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)