ബ്രേക്കിന് പകരം ആക്സലറേറ്ററില്‍ ചവിട്ടി; നാല് കോടിയുടെ ലംബോര്‍ഗിനി സിവിക്കിനടിയിലായി

Lamborghini

 

ചിക്കാഗോ: അപകടം ഒഴിവാക്കാന്‍ ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലറേറ്ററില്‍, പിന്നീട് സംഭവിച്ചത് ആരേയും ആദ്യം ചിരിപ്പിക്കും, പിന്നീട് കരയും. ഡ്രൈവറുടെ അശ്രദ്ധയില്‍ നാല് കോടി രൂപ വരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡറിന്റെ മുന്‍ഭാഗം പൂര്‍ണമായും ഹോണ്ട സിവിക്കിനടിയില്‍പ്പെട്ടു.

അപകടം ഒഴിവാക്കാന്‍ ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ഡ്രൈവര്‍ ആക്സലറേറ്ററില്‍ കാലമര്‍ത്തിയതാണ് ലംബോര്‍ഗിനിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. പെട്ടെന്ന് മുന്നിലുള്ള ഒരു വാഹനം ഇടതുവശത്തേക്ക് തിരിച്ചപ്പോള്‍ അപകടം ഒഴിവാക്കാനായി താന്‍ വാഹനം വെട്ടിത്തിരിച്ചു, എന്നാല്‍ ദൃതിയില്‍ ബ്രേക്കിന് പകരം ആക്സലറേറ്ററിലാണ് കാലമര്‍ത്തിയത് - അപകട ശേഷം ഡ്രൈവര്‍ വ്യക്തമാക്കി.

Image result for Lamborghini Lands Underneath Car In West Loop Crash

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ഹോണ്ട സിവിക്കിന് പിന്നില്‍ ഇടിച്ചാണ് ലംബോര്‍ഗിനി കാറിനടിയില്‍പ്പെട്ടത്. മുന്‍ഭാഗം താഴ്ന്നിറങ്ങിയ അത്യാഡംബരക്കാരനായ ഹുറാകാന്‍ സ്പൈഡര്‍ ഇടിയുടെ ആഘാതത്തില്‍ സിവിക്കിന്റെ ടയറിലൂടെ അടിയിലേക്ക് കയറുകയായിരുന്നു.

എന്നാല്‍ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് യാതൊരു പരിക്കും സംഭവിച്ചില്ല. പാര്‍ക്ക് ചെയ്ത കാറില്‍ ആരും ഇല്ലാത്തതിനാല്‍ ആ വഴിക്കും അപകടം ഒഴിഞ്ഞു. അപകടം ചെറുതാണെങ്കിലും ലംബോര്‍ഗിനിയുടെ അറ്റകുറ്റ പണികള്‍ക്കായി ഇനി ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരും. ഫ്രണ്ട് ബംബര്‍, ഫെന്‍ഡര്‍, ഡ്രൈവര്‍ സൈഡ് വിന്‍ഡ് സ്‌ക്രീന്‍ എന്നിവയ്ക്ക് കേടുപാടു സംഭവിച്ചു. എന്നാല്‍ അറ്റകുറ്റപ്പണി ചെയ്യാതെഹുറാകാന്‍ സ്പൈഡര്‍ മാറ്റി പുതിയ വാഹനം വാങ്ങാനാണ് ഉടമയുടെ തീരുമാനം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)