തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി; ഫേസ്ബുക്ക് വിവാദക്കുരുക്കില്‍

SUKER BERG,FACEBOOK

ലണ്ടന്‍: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ നല്കിയതിനെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിച്ചു.

വിവരം പുറത്തായതോടെ ഫേസ്ബുക്ക് ഓഹരികളുടെ വില എട്ടു ശതമാനം ഇടിഞ്ഞു. ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പത്ത് 600 കോടി ഡോളര്‍ കുറഞ്ഞു. ഫേസ്ബുക്ക് ഓഹരികളുടെ വിപണിമൂല്യത്തില്‍ 3600 കോടി ഡോളര്‍ (2.34 ലക്ഷം കോടി രൂപ) നഷ്ടമായി. കന്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് ഇന്നലെ രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്.


ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തങ്ങള്‍ക്കു മുമ്പാകെ ഹാജരായി മൊഴി നല്കണമെന്നു ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഡിജിറ്റല്‍-മാധ്യമ-സംസ്‌കാര-കായിക കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജവാര്‍ത്ത സംബന്ധിച്ച അന്വേഷണങ്ങളുടെ ഭാഗമായുള്ള തെളിവെടുപ്പിനാണിത്. ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് പത്രങ്ങളും ചാനല്‍ ഫോറും കേംബ്രിജ് അനലിറ്റിക്കയുടെ ഡാറ്റാമോഷണം പുറത്തുവിട്ടതോടെയാണ് അന്വേഷണം സുക്കര്‍ബര്‍ഗിലേക്കു തിരിഞ്ഞത്.

സ്വകാര്യത ലംഘിക്കപ്പെടുകയും ഡാറ്റ സുരക്ഷിതമല്ലാതിരിക്കുകയും ഓരോരുത്തരെയും സ്വാധീനിക്കാവുന്ന വിധം വ്യാജങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഓരോരുത്തരിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണു ഫേസ്ബുക്കിലെ വിവരംചോര്‍ത്തലിനെ കാണുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)