സൂക്ഷിച്ചോ..! നെയ്മര്‍ റയലിലേക്കെന്ന അഭ്യൂഹത്തിന് പിന്നാലെ ബാഴ്‌സ താരങ്ങള്‍ക്ക് മെസിയുടെ താക്കീത്

Lionel Messi,Neymer Jr,Sports,Football

മാഡ്രിഡ്: അടുത്ത സീസണില്‍ പിഎസ്ജിയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ചേക്കേറുന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സഹതാരങ്ങള്‍ക്ക് താക്കീത് നല്‍കി ലയണല്‍ മെസി. നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയാല്‍ അത് കനത്ത തിരിച്ചടിയാവുക ബാഴ്സലോണയ്ക്കാകുമെന്ന് മെസി പറയുന്നു. നെയ്മര്‍ റയലിലേക്ക് കൂടുമാറുന്നുവെന്ന വാര്‍ത്ത 'ടെറിബിള്‍' എന്നാണ് മെസി വിശേഷിപ്പിച്ചതും.

 

ലോകകപ്പിന് ശേഷം നെയ്മര്‍ പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മെസി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബാഴ്സലോണയില്‍ നിന്നും റെക്കോര്‍ഡ് കൈമാറ്റ തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. തുടര്‍ന്ന് ഒരു സീസണ്‍ പൂര്‍ത്തിയാക്കിയ നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബില്‍ തൃപ്തനല്ലെന്നും സ്പാനിഷ് ലീഗിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

നേരത്തെ ബാഴ്സലോണയിലെ സൂപ്പര്‍ താരമായി വിലസുകയായിരുന്ന നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയാല്‍ അത് ക്ലബ്ബിന് വലിയ ആഘാതമായിരിക്കുമെന്നും ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി. ലാ ലിഗ കിരീടങ്ങളും ചാംപ്യന്‍സ് ലീഗും ബാഴ്സലോണ കുപ്പായത്തില്‍ നെയ്മര്‍ നേടിയിട്ടുണ്ട്.

അതേസമയം നെയ്മറിന്റെ കൂടുമാറ്റം റയല്‍ മാഡ്രിഡിനെ കൂടുതല്‍ ശക്തരാക്കുമെന്നും ഇക്കാര്യം ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഗൗരവം മനസിലായിട്ടുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ തനിക്ക് മടുത്തുവെന്നാണ് കഴിഞ്ഞ ദിവസം നെയ്മര്‍ വെളിപ്പെടുത്തിയത്. എങ്കിലും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിരസിക്കാനും താരം തയ്യാറായിട്ടില്ല.


ബാഴ്സലോണയ്ക്കായി മൈതാനത്ത് മികച്ച കോമ്പിനേഷനില്‍ കളിച്ചിരുന്ന മെസിയും നെയ്മറും കളിക്ക് പുറത്തും മികച്ച സൗഹൃദം സൂക്ഷിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇരു താരങ്ങളും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)