ഇത് കെയ്‌ലി ജെന്നറുടെ ഹിഡന്‍ ഹില്‍സ്! ഇരുപത് വയസ്സിനിടെ ഇത് നാലാമത്തെ വീട്

kylie jenner

 

സമൂഹമാധ്യമങ്ങളിലെ താര സുന്ദരിയായ കെയ്ലി ജെന്നര്‍ ഈയിടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും. എട്ട് ബെഡ് റൂമുകള്‍, പതിനൊന്ന് ബാത്ത് റുമുകള്‍, രണ്ട് അടുക്കളകള്‍. ആരും ഒരു നിമിഷം ഇത് വീട് തന്നെയാണോ എന്ന് ആരും ഒരു നിമിഷം ചിന്തിച്ചുപോകും.

ഹിഡന്‍ ഹില്‍സ് എന്ന തന്റെ സാമ്രാജ്യം കെയ്ലി പണിതീര്‍ത്തിരിക്കുന്നത് 13000 സ്‌ക്വയര്‍ ഫീറ്റിലാണ്. തികച്ചും മോഡേണ്‍ പശ്ചാത്തലത്തിലുള്ള വീട് മെഡിറ്റേറിയന്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വീടിന് രണ്ട് നീന്തല്‍ കുളങ്ങള്‍, ടെന്നീസ് കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും ഉണ്ട്.

ഈ വീടിന് വൈറ്റും ഗ്രേയും നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരേ കളര്‍ പാറ്റേണാണ് കാര്‍പ്പറ്റു മുതല്‍ ബാത്ത്റൂം ജനലുകളിലെ ബ്ലൈന്റുകള്‍ക്ക് വരെ നല്‍കിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)