പുലര്‍ച്ചെ കടയില്‍ നിന്നും ചായ കുടിച്ച് ഇറങ്ങിയ ആളുടെ മൃതദേഹം രാവിലെ പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയോ, കൊലപാതകമോ? കുഴങ്ങി പോലീസ്

old man death,Crime,Kerala

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് ആദ്യം സംശയമുണര്‍ന്നെങ്കിലും, പിന്നീട് കൊലപാതകമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെയാണ് തിരുനക്കര ക്ഷേത്രത്തിന് സമീപം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നിലവില്‍ തൂങ്ങിമരണമാണെങ്കിലും കൊലപാതകത്തിന്റെ സൂചനകള്‍ നിലനില്‍ക്കന്നുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെ സമീപത്തെ കടയിലെത്തി ചായകുടിച്ച് പോയ ആളെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. അതിനാല്‍ തന്നെ കൊലപാതകത്തിന്റെ സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)