ധോണിയുടെ ഗര്‍ജ്ജനം വിഫലം: പഞ്ചാബിന് നാല് റണ്‍സ് വിജയം

ipl


ചെന്നൈ സൂപ്പര്‍ കിംഗിസിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ് വിജയം. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരത്തില്‍ ചെന്നൈയെ കരപ്പറ്റിക്കാന്‍ ക്യാപ്റ്റന്‍ ധോണി കണക്കിന് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ച് സിക്‌സറും, ആറ് ബൗണ്ടറിയും പായിച്ച് 44 പന്തുകളില്‍ 79 റണ്‍സാണ് ധോണി കരസ്ഥമാക്കിയത്. ആരാധകര്‍ കാത്തിരുന്ന ധോണിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം.

35 പന്തുകളില്‍ 49 റണ്‍സ് നേടിയ അമ്പിട്ടു റയ്ഡു ചെന്നൈയെ ലക്ഷ്യ സ്ഥാനത്തിന് അടുത്തെത്തിക്കാന്‍ സഹായിച്ചു. രവിന്ദ്ര ജഡേജ 19 റണ്‍സും, മുരളി വിജയ് 12 റണ്‍സും, ഷെയിന്‍ വാട്‌സണ്‍ 11 റണ്ണും വീതം നേടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)