ബാങ്കോക്ക് എഫ്‌സിയുമായി 'വ്യാജ മത്സരം'; വിവാദത്തിലായി ബ്ലാസ്റ്റേഴ്‌സിന്റെ തായ്‌ലാന്‍ഡിലെ പ്രീ സീസണ്‍ പരിശീലനം

Kerala Blasters,Pre season matches,Sports,Bangok FC

ബാങ്കോക്ക്: പ്രീസീസണ്‍ പരിശീലന മത്സരങ്ങള്‍ക്കായി തായ്‌ലാന്‍ഡില്‍ മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വിവാദ കുരുക്കില്‍. ബാങ്കോക്ക് എഫ്‌സിയുമായി നടന്നു എന്ന് പറയപ്പെടുന്ന മത്സരമാണ് വിവാദമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബാങ്കോക്ക് എഫ്‌സിയുമായി കളിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറയുന്നുണ്ടെങ്കിലും, ഇങ്ങനെ ഒരു മത്സരം കളിച്ചിട്ടില്ല എന്നാണ് ബാങ്കോക്ക് എഫ്‌സി നല്‍കുന്ന വിശദീകരണം.

ആരാധകരോട് സമൂഹ മാധ്യമങ്ങള്‍ വഴി ബാങ്കോക്ക് എഫ്‌സി ഔദ്യോഗികമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരഫലം കാണിക്കുമ്പോള്‍ തങ്ങളുടെ ലോഗോ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ഇവര്‍ പറയുന്നു. ലോഗോ നീക്കം ചെയ്യണമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനോട് ബാങ്കോക്ക് എഫ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന മത്സരം 4-1 എന്ന സ്‌കോറിനാണ് മഞ്ഞപ്പട വിജയിച്ചത്.


മത്സരം നടക്കുന്നതിന് മുമ്പ് ബാങ്കോക്ക് എഫ്‌സിയുമായി കളിക്കാന്‍ പോകുന്നത് ബാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മത്സരം വിവാദമായതോടെ ബ്ലാസ്റ്റേഴ്‌സ് ഇത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഇത് സംബന്ധിച്ച് മഞ്ഞപ്പടയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)