ബ്ലാസ്റ്റേഴ്‌സ് തന്നോട് ചെയ്തത് ക്രൂരതയെന്ന് ഇയാന്‍ ഹ്യൂം; താരം തങ്ങളോട് ചെയ്തതും ക്രൂരത തന്നെയെന്ന് ബ്ലാസ്‌റ്റേഴ്‌സ്

Sports,Kerala Blasters,Ian Hume,Kerala

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ പുതുക്കാതെ തന്നോട് ചെയ്തത് ക്രൂരതയെന്ന ഇയാന്‍ ഹ്യൂമിന്റെ ആരോപണത്തിന് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി. മുന്‍ ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോള്‍ പൂനെ സിറ്റി താരവുമായ ഹ്യൂമിനോട് ബ്ലാസ്റ്റേഴ്സ് ചെയ്തത് ക്രൂരത ആണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ഹ്യൂം ചെയ്തതും ക്രൂരതയാണെന്ന് ത്രിപുരനേനി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ഇയാന്‍ ഹ്യൂമിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹ്യൂം ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍തന്നെ. പക്ഷേ 100% മാച്ച് ഫിറ്റ്നെസ് കൈവരിച്ചിട്ടില്ല. ഹ്യൂം കളത്തിലിറങ്ങാന്‍ നാലുമാസംകൂടി വേണ്ടിവരുമെന്നാണു കരുതുന്നത്. ജനുവരിവരെ കളത്തില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു തീരുമാനം'.എന്നും സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'ഹ്യൂമിന് കഴിഞ്ഞ സീസണില്‍ പരിക്കേറ്റപ്പോഴൊന്നും ക്ലബ് അദ്ദേഹത്തെ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ക്ലബിന്റെ ചിലവിലാണ് നടത്തിയത്. സൂപ്പര്‍ കപ്പിന്റെ സമയത്തും ഹ്യൂം നാട്ടിലായിരുന്നപ്പോഴും ഒക്കെ ഹ്യൂമിന്റെ വ്യായാമ മുറകള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ക്ലബ് ഫിറ്റ്നസ് കോച്ച് ഡേവിഡ് റിച്ചാര്‍ഡസണായിരുന്നു'. ഹ്യൂം ഫോം ഇല്ലാത്തപ്പോള്‍ പോലും ടീം അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. വരുണ്‍ പറയുന്നു.


ക്ലബ് തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഹ്യൂം പറയാതെപോയതില്‍ ഖേദമുണ്ട്. അദ്ദേഹത്തിനായി ഭാവിപദ്ധതികള്‍ പലതും മനസ്സില്‍ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)