ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍ കീപ്പര്‍; ചെല്‍സി ഈ ഇരുപത്തിമൂന്നുകാരനെ സ്വന്തമാക്കിയത് 633 കോടി എറിഞ്ഞ്!

Kepa Arrizabalaga,Chelsea,Sports,Spanish football

ലണ്ടന്‍: ലോക ക്ലബ്ബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള ഗോള്‍കീപ്പറായി മാറിയിരിക്കുകയാണ് കെപ്പ അറിസാബെലാഗ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ ബില്‍ബാവോയില്‍ നിന്നും ഇംഗ്ലീഷ് ക്ലബായ ചെല്‍സിയിലേക്ക് അറിസാബെലാഗ ചേക്കേറിയത് 633 കോടി രൂപ കരാര്‍ പറ്റിയാണ്.

ബെല്‍ജിയം താരം തിബൗട്ട് കുര്‍ട്ടോയിസിന് പകരക്കാരനായാണ് ചെല്‍സി ഇരുപത്തുമൂന്നുകാരനെ പൊന്നുംവില നല്‍കി സ്വന്തമാക്കിയത്. ഇതോടെ അലിസണെ വാങ്ങാന്‍ ലിവര്‍പൂള്‍ ചെലവാക്കിയ 593 കോടി രൂപയെന്ന റെക്കോഡ് തകര്‍ന്നു. സ്പാനിഷ് ദേശീയ ടീമില്‍ അംഗമായ അറിസാബെലാഗ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടതോടെ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് പ്രതിഫലമായി ലഭിക്കുക.

അറിസാബെലാഗയുടെ റിലീസ് ക്ലോസ് ചെല്‍സി ആക്റ്റീവ് ആകിയതോടെ താരവുമായുള്ള കരാര്‍ റദ്ദാക്കിയ വിവരം അത്‌ലറ്റിക്കോ ബില്‍ബാവോ ഔദ്യോഗികമായി അറിയിച്ചു. പരിശീലനം മുടക്കി മാഡ്രിഡിലേക്ക് പോകാന്‍ കുര്‍ട്ടോയിസ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോള്‍കീപ്പര്‍ക്കായി ചെല്‍സി രംഗത്തിറങ്ങിയത്.

അത്‌ലറ്റികോ ബില്‍ബാവോയുടെ യൂത്ത് ടീമില്‍ 2004 മുതല്‍ അംഗമായ താരം 2016 സെപ്റ്റംബറിലാണ് സീനിയര്‍ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 2018 ജനുവരിയില്‍ റയല്‍ മാഡ്രിഡ് താരത്തിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ അന്നത്തെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ റയല്‍ നീക്കത്തില്‍ നിന്ന് പിന്നോട്ടു പോവുകയായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)