78 എംഎല്‍മാരുടെ യോഗത്തിനെത്തിയത് 44 എംഎല്‍എമാര്‍ മാത്രം; ആശങ്കയില്‍ കോണ്‍ഗ്രസ് പാളയം; കോടികള്‍ വാരിയെറിഞ്ഞ് ചാക്കിടല്‍ തുടര്‍ന്ന് ബിജെപി

Karnataka Election,Karnataka Politics,Congress MLAs

ബെല്ലാരി: രാഷ്ട്രീയ അനിശ്ചിതത്വം മാറാതെ കര്‍ണാടക. എംഎല്‍എമാര്‍ കൂറു മാറുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ് പാളയം ആശങ്കയിലാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ എന്തു വില കൊടുത്തും ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. അതിന്റെ ഭാഗമായി കോടികള്‍ ഒഴുക്കി ചാക്കിടല്‍ തന്നെയാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന തന്ത്രം.

ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തിനെത്തിയത് വെറും 44 എംഎല്‍എമാര്‍ മാത്രമാണെന്നതും കോണ്‍ഗ്രസിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. യോഗത്തിന് പുറപ്പെട്ട മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ഇതിനോടകം കാണാനില്ല. ഇവരെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെല്ലാരിയിലെ എംഎല്‍എമാരാണ് കാണാതായവരില്‍ ഉള്‍പ്പെടുന്ന 2 പേര്‍. റെഡ്ഡി സഹോദരന്മാരുടെ സുഹൃത്തുക്കളായ ഇരുവരും മുന്‍ ബിജെപി നേതാക്കളാണ്. നാഗേന്ദ്ര, ആനന്ദ് സിംഗ് എന്നിവരാണ് കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍.

രാവിലെ 10 മണിക്ക് നടത്തേണ്ട കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുവരെ എത്തിയത് 44 എംഎല്‍എമാര്‍ മാത്രം. 78 എംഎല്‍എമാര്‍ വരേണ്ട സ്ഥലത്ത് 44 പേര്‍ മാത്രം എത്തിയത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയേറുകയാണ്. ഏതു വിധേനെയും സര്‍ക്കാര്‍ രൂപികരിക്കുമെന്ന തീരുമാനത്തിലാണ് ഇരു പാര്‍ട്ടികളും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)