വ്യാഴാഴ്ച സത്യപ്രതിജ്ഞ ! ട്വീറ്റ് പിന്‍വലിച്ച് ബിജെപി

karnataka election,bjp tweet

ബംഗളൂരു: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന ട്വീറ്റ് പിന്‍വലിച്ച് കര്‍ണാടക ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചെന്നും യെദിയൂരപ്പ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുമുള്ള ട്വീറ്റാണ് പിന്‍വലിച്ചത്.

പാര്‍ട്ടി സംസ്ഥാന വക്താവും മുന്‍ മന്ത്രിയുമായ സുരേഷ് കുമാറാണ് ട്വീറ്റ് ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അണികളെ ക്ഷണിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതേ അറിയിപ്പ് തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നല്‍കിയിരുന്നു. ഇതും പിന്നീട് പിന്‍വലിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)