വിമര്‍ശനങ്ങള്‍ തളര്‍ത്തിയോ? കാല ആദ്യ ദിനം കേരളത്തില്‍ നിന്നും വാരിയത്...

Kaala Movie,Rajinikanth,Entertainment,Tamil movie

രജനീകാന്ത് ചിത്രം കാല ആഗോള കളക്ഷനില്‍ നൂറു കോടി തികച്ചെങ്കിലും പൊതുവെ രജനി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കളക്ഷന്‍ എത്തിപ്പിടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തെ രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കലക്ഷനാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും കാല കുതിക്കുകയാണ്. ട്രെയ്ഡ് അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച് ആഗോള കലക്ഷനില്‍ ചിത്രം നൂറുകോടി പിന്നിട്ട് കഴിഞ്ഞതു തന്നെ ഇതിനുദാഹരണം.


ഇതിനിടെ കേരളത്തിലും മോശമല്ലാത്ത പ്രകടനമാണ് കാല കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിനം കാല വാരിയത് മൂന്നുകോടി. സമീപകാലത്ത് തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച കലക്ഷന്‍ കൂടിയാണ്. സിനിമ ഒരുവാരം പിന്നിടുമ്പോള്‍ മള്‍ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള തീയ്യേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോ തുടരുന്നു. അനാവശ്യമായ ആക്ഷന്‍ രംഗങ്ങളോ മസാല ഗാനങ്ങളോ കുത്തിനിറയ്ക്കാതെ ഏതുതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്ത്രീ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. ചെന്നൈയില്‍ നാല് ദിവസം കൊണ്ട് ചിത്രം ആറുകോടി നേടിയിരുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

കബാലിയേക്കാള്‍ കുറവ് സ്‌ക്രീനിലാണ് 'കാല' റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. 3000-3500 സ്‌ക്രീനുകളിലാണ് കബാലി ആദ്യദിവസം പ്രദര്‍ശിപ്പിച്ചതെങ്കില്‍, കാലാ 2000ല്‍ സ്‌ക്രീനിലാണ് എത്തിയത്. മാത്രമല്ല കാവേരി വിഷയത്തില്‍ രജനിക്കെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്നു കാലാ കര്‍ണാടകയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടില്ല. ഇത്രയൊക്കെ പ്രതിസന്ധികള്‍ക്കിടയിലാണ് പാ രഞ്ജിത് ചിത്രം ഇത്രയധികം കലക്ഷന്‍ നേടിയത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)