കെഎസ് ബിമല്‍ ക്യാമ്പസ് കവിതാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

KS Bimal,Poetry Award

കോഴിക്കോട്: കവിയും നാടകപ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെഎസ് ബിമലിന്റെ സ്മരണാര്‍ഥം കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് കവിതാ പുരസ്‌കാരം നല്‍കുന്നു. 5001 രൂപയും ശില്‍പവുമാണ് പുരസ്‌കാരം.

കവിത ഓണ്‍ലൈന്‍/അച്ചടി മാധ്യമങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കേരളത്തിനകത്തോ പുറത്തോ ഉള്ള കോളജുകളിലും യൂണിവേഴ്‌സിറ്റി പഠന വകുപ്പുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ മലയാളത്തിലുള്ള തങ്ങളുടെ കവിത കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റില്‍ ബിമല്‍ സാംസ്‌കാരിക ഗ്രാമത്തിന്റെ പേരിലുള്ള bimalsamskarikagramam@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യണം.

രണ്ട് പേജില്‍ കൂടാന്‍ പാടില്ല. പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഇതോടൊന്നിച്ച് പ്രത്യേകം അയക്കണം. കലാലയ വിദ്യാര്‍ത്ഥിയാണെന്നതിന് വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സ്‌കാന്‍ ചെയ്ത് കവിതയോടൊപ്പം 2018 ജൂണ്‍ 23 രാത്രി 12 മണിക്കു മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497646737, 9495307468 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സിപിഎം എടച്ചേരി ലോക്കല്‍ കമ്മറ്റി മെമ്പറും നാടക പ്രവര്‍ത്തകനുമായിരുന്നു കെഎസ് ബിമല്‍.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)