കെഎല്‍ രാഹുല്‍ ബോളിവുഡ് സുന്ദരിക്കൊപ്പം; കറങ്ങി നടക്കുന്ന താരത്തെ കൈയ്യോടെ പിടികൂടി ആരാധകര്‍!

KL Rahul,Nidhi agarwal,Sports,Gossip

മുംബൈ: ബോളിവുഡ് താരസുന്ദരിക്കൊപ്പം കറങ്ങി നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനെ കൈയ്യോടെ പിടികൂടിയ സന്തോഷത്തിലാണ് ആരാധകര്‍. ബോളിവുഡ് താരം നിധി അഗര്‍വാളിനൊപ്പമാണ് രാഹുലിനെ പൊതുസ്ഥലത്ത് കണ്ടത്. ഇരുവരും മുംബൈയിലെ ഭക്ഷണശാലയില്‍ നിന്ന് ഇറങ്ങി വരുന്നതിന്റെ ചിത്രങ്ങള്‍ കൂടി കൈയ്യില്‍ ലഭിച്ചതോടെ ആഘോഷിക്കുകയാണ് ആരാധകര്‍. ഇതോടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

 

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുല്‍ ടൂര്‍ണ്ണമെന്റിന് ശേഷമാണ് നിധി അഗര്‍വാളിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ജൂണില്‍ അഫ്ഗാനിസ്ഥാനുമായി നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും രാഹുല്‍ ഇടംപിടിച്ചിട്ടുണ്ട്.

 

ഐപിഎല്ലില്‍ പതിനൊന്നാം സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി 54.91 ശരാശരിയില്‍ 659 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഡല്‍ഹിക്കെതിരെ 14 പന്തില്‍ നിന്ന് 51 റണ്‍സ് നേടി ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന് അര്‍ദ്ധശതകം നേടിയ റെക്കോര്‍ഡും രാഹുല്‍ ഈ സീസണില്‍ കുറിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)